HOME » NEWS » Kerala » SYS AGAINST MUSLIM LEAGUE IN ABDURAHMAN AOUF MURDER CASE RV TV

ഔഫ് വധം:  പ്രതികള്‍ക്ക് വേണ്ടി ലീഗ് അഭിഭാഷക സംഘടനാ നേതാവ്; പ്രതിഷേധവുമായി കാന്തപുരം വിഭാഗം

ഇന്ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്കോടതിയില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് കോണ്‍ഗ്രസ് അഭിഭാഷകസംഘടനയുടെ സംസ്ഥാന സെക്രട്ടറിയും വക്കാലത്ത് അറ്റസ്റ്റ് ചെയ്തത് ലീഗ് അഭിഭാഷക സംഘടനയുടെ സംസ്ഥാന നേതാവുമാണ്.

News18 Malayalam | news18-malayalam
Updated: December 30, 2020, 9:59 PM IST
ഔഫ് വധം:  പ്രതികള്‍ക്ക് വേണ്ടി ലീഗ് അഭിഭാഷക സംഘടനാ നേതാവ്; പ്രതിഷേധവുമായി കാന്തപുരം വിഭാഗം
Abdurahman Aouf
  • Share this:
കോഴിക്കോട്: കാസകോട് ഔഫ് അബ്ദുല്‍ റഹ്മാനെ കുത്തി കൊലപ്പെടുത്തിയ ക്രിമിനലുകള്‍ക്ക് കൂട്ടുനിന്ന ലീഗ്, കോണ്‍ഗ്രസ്സ് നേതാക്കളുടെ നടപടി അങ്ങേയറ്റം അപലപനീയവും ലജ്ജാകരവുമാണെന്ന് എസ്.വൈഎസ്. സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. പ്രതികളെ സംരക്ഷിക്കില്ലെന്ന മുനവ്വറലി തങ്ങളുടെ പ്രസ്താവനയുടെ സാധുതയെ ചോദ്യം ചെയ്യുകയാണ് ഈ നടപടി. ആ അനാഥ കുടുംബത്തിന്റെ വേദന ഉള്‍കൊള്ളാന്‍ കഴിയാത്തവര്‍ ആ വീട്ടില്‍ പോയത് കൊണ്ട് എന്ത് പ്രയോജനം.

Also Read- പ്രതിഷേധങ്ങളുടെ പേരിൽ വ്യവസായ സ്ഥാപനങ്ങളും ആസ്തികളും തകർത്താൽ ഇന്ത്യക്ക് വളരാൻ കഴിയുമോ?

ഇന്ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്കോടതിയില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് കോണ്‍ഗ്രസ് അഭിഭാഷകസംഘടനയുടെ സംസ്ഥാന സെക്രട്ടറിയും വക്കാലത്ത് അറ്റസ്റ്റ് ചെയ്തത് ലീഗ് അഭിഭാഷക സംഘടനയുടെ സംസ്ഥാന നേതാവുമാണ്. രാഷ്ട്രീയ ലക്ഷ്യത്തിനായി ഒറ്റക്കുത്തിന് ഔഫിനെ കൊന്ന പ്രതികള്‍ക്ക് വേണ്ടി ഈ രാഷ്ട്രീയ നേതാക്കള്‍ തന്നെ ഹാജരായത് ഒട്ടേറെ സംശയങ്ങള്‍ക്ക് ഇട നല്‍കുന്നുണ്ട്. ക്രിമിനലുകള്‍ക്ക് ഒത്താശചെയ്യുന്ന കോണ്‍ഗ്രസും ലീഗും കനത്തവിലനല്‍കേണ്ടി വരുമെന്നും എസ്.വൈ.എസ് മുന്നറിയിപ്പ് നല്‍കി.

Also Read- 'ഇടതുമുന്നണിയുടെ ചരിത്ര മുന്നേറ്റത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) നിർണായക പങ്ക് വഹിച്ചു': ജോസ് കെ മാണി

നേരത്തെ ഔഫിന്റെ വീട് സന്ദര്‍ശിച്ച യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി  ശിഹാബ് തങ്ങള്‍ പ്രതികളെ തള്ളി രംഗത്തെത്തിരുന്നു. പ്രതികള്‍ക്ക് ഒരു നിയമസഹായം നല്‍കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികളെ യൂത്ത് ലീഗില്‍ നിന്ന് പുറത്താക്കി നടപടിയും വന്നു.
Published by: Rajesh V
First published: December 30, 2020, 9:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories