നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് രോഗികള്‍ക്ക് കുടുംബാംഗങ്ങളെക്കണ്ട് സംസാരിക്കുന്നതിന് സംവിധാനം; കൂടുതല്‍ ആശുപത്രിയിലേക്ക് വ്യാപിപ്പിക്കും; ആരോഗ്യ മന്ത്രി

  കോവിഡ് രോഗികള്‍ക്ക് കുടുംബാംഗങ്ങളെക്കണ്ട് സംസാരിക്കുന്നതിന് സംവിധാനം; കൂടുതല്‍ ആശുപത്രിയിലേക്ക് വ്യാപിപ്പിക്കും; ആരോഗ്യ മന്ത്രി

  തിരുവന്തപുരം മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ സഹകരണത്തോടെയായിരുന്നു പദ്ധതി നടപ്പിലാക്കിയത്

  ആരോഗ്യമന്ത്രി വീണ ജോര്‍ജ്

  ആരോഗ്യമന്ത്രി വീണ ജോര്‍ജ്

  • Share this:
   തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് വിഡിയോ കോള്‍ വഴി വീട്ടിലേക്ക് വിളിക്കാന്‍ കഴിയുന്ന 'വീട്ടുകാരെ വിളിക്കാം' പദ്ധതി കൂടുതല്‍ ആശുപത്രിയിലേക്ക് വ്യാപിപ്പിക്കും. ജൂണ്‍ 24 നായിരുന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജ് പദ്ധതിക്ക് തുടക്കം കുറിച്ചത്. തിരുവന്തപുരം മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ സഹകരണത്തോടെയായിരുന്നു പദ്ധതി നടപ്പിലാക്കിയത്.

   തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പദ്ധതി നടപ്പാക്കുന്നതിനായി ടാബും ഫോണും ലഭ്യമാക്കാന്‍ സ്‌പോണ്‍സേഴ്‌സിനെ കിട്ടുകയെന്നത് പ്രധാനമായിരുന്നു എന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ കോളേജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹി കൂടിയായ ഡോ.ജോണ്‍ പണിക്കര്‍ സഹായിക്കാന്‍ മുന്നോട്ട് വന്നെന്ന് മന്ത്രി അറിയിച്ചു.

   Also Read- ആലപ്പുഴയിൽ 65കാരന് രണ്ടാമത്തെ ഡോസ് രണ്ടുതവണ കുത്തിവെച്ചു; കോവിഡ് വാക്സിൻ എടുത്തതിൽ ഗുരുതര വീഴ്ച

   മൂന്നു ദിവസങ്ങള്‍ കൊണ്ട് 60 ഓളം കോവിഡ് രോഗികള്‍ക്ക് വീട്ടുകാരുമായി വീഡിയോ കോളിലൂടെ സംസാരിക്കുന്നതിന് സാധിച്ചു. കോവിഡ് രോഗികള്‍ക്ക് മാനസികാശ്വാസം ലഭ്യമാക്കാന്‍ ആവിഷ്‌കരിച്ച പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച കോളേജ് അല്മനൈയ്ക്കും മെഡിക്കല്‍ കോളേജ് ടീമിനും മന്ത്രി നന്ദി രേഖപ്പെടുത്തകയും കൂടുതല്‍ ആശുപത്രികളിലേക്ക് ഈ സംവിധാനം വ്യാപിപ്പിയ്ക്കുമെന്ന് അറിയിക്കുകയും ചെയ്തു.

   കോവിഡ് രോഗികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളേജില്‍ ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കിയത്. മെഡിക്കല്‍ കോളേജ് ആശുപത്രി ഇന്‍ഫര്‍മേഷനില്‍ ഇതിനായി മൂന്നു പേരെ നിയമിച്ചു. എല്ലാ കോവിഡ് വാര്‍ഡുകളിലും ഫോണും ടാബും നല്‍കുന്നതാണ്. വീട്ടിലുള്ളവര്‍ രോഗിയുടെ വിവരങ്ങള്‍ എസ്.എം.എസ്. അയച്ചാല്‍ ആ രോഗികളുമായി വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ് പദ്ധതി.

   Also Read- Moderna | മോഡേണയും വരുന്നു; ഇന്ത്യയിൽ ഇപ്പോൾ എത്ര തരം വാക്സിനുകൾ ലഭ്യമാണ്?

   വീട്ടുകാരെ നേരില്‍ കണ്ട് സംസാരിക്കുന്നതിലൂടെ അവരുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും സാധിക്കും. ബുക്ക് ചെയ്യുന്ന വീട്ടുകാരെ വൈകുന്നേരം 3 മുതല്‍ 5 മണിവരെ വീഡിയോ കോള്‍ വഴി തിരികെ വിളിക്കുന്നതാണെന്ന് പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് മന്ത്രി അറിയിച്ചിരുന്നു.

   അതേസമയം സംസ്ഥാനത്ത് ഇന്ന് 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര്‍ 746, കോട്ടയം 579, കാസര്‍ഗോഡ് 570, പത്തനംതിട്ട 473, ഇടുക്കി 284, വയനാട് 268 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

   Also Read- മൊഡേണ വാക്‌സിൻ ഇന്ത്യയിലേക്ക്; അടിയന്തര ഉപയോഗത്തിന് സിപ്ലക്ക് DCGI അനുമതി നൽകി

   രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,283 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1341, കൊല്ലം 732, പത്തനംതിട്ട 481, ആലപ്പുഴ 705, കോട്ടയം 447, ഇടുക്കി 310, എറണാകുളം 1062, തൃശൂര്‍ 1162, പാലക്കാട് 1005, മലപ്പുറം 923, കോഴിക്കോട് 913, വയനാട് 193, കണ്ണൂര്‍ 594, കാസര്‍ഗോഡ് 415 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,97,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
   Published by:Jayesh Krishnan
   First published: