ഇബ്രാംഹികുഞ്ഞിനെതിരായ ആരോപണത്തിൽ ഉറച്ച് ടി.ഒ സൂരജ്; റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി
ഇബ്രാംഹികുഞ്ഞിനെതിരായ ആരോപണത്തിൽ ഉറച്ച് ടി.ഒ സൂരജ്; റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി
തുക മുൻകൂർ നൽകാൻ ഉത്തരവിട്ടത് മന്ത്രിയാണെന്ന് മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായ സൂരജ് മാധ്യമങ്ങളോട് പറഞ്ഞു
Last Updated :
Share this:
കൊച്ചി: പാലാരിവട്ടം അഴിമതിയിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം ആവർത്തിച്ച് ടി ഒ സൂരജ്.
തുക മുൻകൂർ നൽകാൻ ഉത്തരവിട്ടത് മന്ത്രിയാണെന്ന് മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായ സൂരജ് മാധ്യമങ്ങളോട് പറഞ്ഞു.
റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാൻ ശുപാർശ ചെയ്തത്. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴായിരുന്നു സൂരജിന്റെ പ്രതികരണം.
സൂരജിന്റെയും കൂട്ട് പ്രതികളുടെയും റിമാന്റ് പതിനാലു ദിവസത്തേക്ക് നീട്ടി.
അതേസമയം സൂരജിന്റെ ആരോപണങ്ങൾ മുഹമ്മദ് ഹനീഷ് നിഷേധിച്ചു. എല്ലാം രേഖകളിലുണ്ട്. ആർക്ക് വേണമെങ്കിലും രേഖകൾ പരിശോധിക്കാം. സൂരജോ മറ്റാരെങ്കിലുമോ എന്തെങ്കിലും പറഞ്ഞാൽ അതിനോട് പ്രതികരിക്കാനില്ലെന്നും മുഹമ്മദ് ഹനീഷ് വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.