തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം തള്ളി മുൻ ഡി ജി പി ടി പി സെൻകുമാർ. ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് കുറ്റക്കാരൻ തന്നെയെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ വ്യക്തമാക്കി. 'എന്റെ പൊലീസ് ജീവിതം' എന്ന സര്‍വീസ് സ്റ്റോറിയിലാണ് നിലപാട് ആവര്‍ത്തിക്കുന്നത്.
നമ്പി നാരായണന് കുറ്റവിമുക്തനല്ലെന്നും പത്മ പുരസ്കാരം നല്കിയതു തെറ്റെന്നും സെന്‍കുമാര്‍ നേരത്തേ നിലപാടെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തെ പൊതുയോഗത്തില്‍ ബിജെപി അനുഭാവമുള്ള സെന്‍കുമാറിനെ വേദിയിലിരുത്തി, നമ്പി നാരായണന് ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ടയാളെന്നു മോദി പ്രസംഗിച്ചു. എന്നാല്‍, നമ്പി നാരായണന് പീഡിതന്റെ വേഷം അണിഞ്ഞയാളെന്നും സത്യം പുറത്തുവരുമെന്നും സെൻകുമാർ തന്റെ സർവീസ് സ്റ്റോറിയിൽ പറയുന്നു. മറിയം റഷീദയുമായുള്ള ബന്ധം എന്താണെന്നതടക്കം നമ്പി നാരായണനോട് ഒട്ടേറെ ചോദ്യങ്ങളുമുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.