• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

'ഋഷിരാജ് സിംഗിന് വീട് കിട്ടിയിരുന്നെങ്കിൽ ചാരക്കേസ് ഉണ്ടാകുമായിരുന്നില്ല'

News18 Malayalam
Updated: June 18, 2018, 9:44 AM IST
'ഋഷിരാജ് സിംഗിന് വീട് കിട്ടിയിരുന്നെങ്കിൽ ചാരക്കേസ് ഉണ്ടാകുമായിരുന്നില്ല'
 • Share this:
കൊല്ലം  : ഐഎസ്ആർഒ ചാരക്കേസ് വ്യാജമെന്നാരോപിച്ച് മുൻ സംസ്ഥാന പൊലീസ് മേധാവി ടി പി സെൻകുമാർ. അന്ന് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്ന ഋഷിരാജ് സിംഗിന് പൊലീസ് ക്വാർട്ടേഴ്‌സോ വാടകവീടോ ലഭിക്കാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ പരിണിതഫലമാണ് ചാരക്കേസെന്നും അല്ലാതെ സിഐഎയും ക്രയോജനിക് എൻജിനുമൊന്നുമല്ലെന്നുമാണ് സെൻകുമാറിന്റെ ആരോപണം.

കൊല്ലം പ്രസ്‌ക്ലബിൽ പി കെ തമ്പി അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ 'ഭരണം,പൊലീസ്മാ,മാധ്യമങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തവെയാണ് ചാരക്കേസ് സംബന്ധിച്ച് സെൻകുമാറിന്റെ വെളിപ്പെടുത്തലുകൾ.

1994-ൽ തിരുവനന്തപുരത്ത് വീടന്വേഷിച്ച ഋഷിരാജ് സിങ്ങിനോട് നല്ല വീടുകളെല്ലാം മാലി സ്വദേശികൾ വാടകയ്ക്ക് എടുത്തിരിക്കുകയാണെന്നാണ് പോലീസുകാർ പറഞ്ഞത്. കൊള്ളാവുന്ന വീടൊക്കെ മാലിക്കാർ വാടകയ്ക്ക് എടുത്തതു കണ്ട് ഇതെങ്ങനെ സംഭവിക്കുന്നു എന്ന് അന്വേഷിക്കാൻ സ്‌പെഷൽ ബ്രാഞ്ച് ഇൻസ്‌പെക്ടറായിരുന്ന വിജയനോട് ഋഷിരാജ് സിങ് ആവശ്യപ്പെട്ടു. അന്വേഷണത്തിനിടെ മാലി സ്വദേശിനിയുടെ മറിയം റഷീദയുടെ പാസ്‌പോർട്ടിൽ ചട്ടലംഘനം കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഇവരുടെ ഫോൺ നമ്പറുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതൾ വിവരങ്ങൾ പുറത്തുവന്നത്. ഇതായിരുന്നു കേസിന്റെ തുടക്കം. എന്നാൽ ഈ വസ്തുത മൂടി വയ്ക്കപ്പെടുകയാണുണ്ടായത്.

1994 ൽ ഇന്ത്യയ്ക്ക് ക്രയോജനിക് എൻജിനെക്കുറിച്ച് ഒന്നും അറിയുമായിരുന്നില്ല, അതേക്കുറിച്ചറിയാവുന്ന ശാസ്ത്രജ്ഞർ ഐഎസ്ആർഒയിൽ ഇല്ലെന്ന കാര്യം മുൻ ചെയർമാൻ ജി മാധവൻ നായർ തന്നെ തന്നോട് പറഞ്ഞതാണ്. ചാരക്കേസിന് പിന്നിൽ സിഐഎ സാന്നിധ്യമില്ലെന്നും ചില മാധ്യമങ്ങൾ പക്ഷാപാതപരമായി വാർത്തകൾ നൽകിയില്ലായിരുന്നുവെങ്കിൽ ചാരക്കേസ് ഉണ്ടാകുമായിരുന്നില്ലെന്നും സെൻകുമാർ കൂട്ടിച്ചേർത്തു.

1996 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാർ വിളിച്ചാണ് ഐഎസ്ആർഒ ചാരക്കേസ് പുനരന്വേഷണച്ചുമതല ഏൽപ്പിക്കുന്നത്. നിയമപരമായി സാധുത ഇല്ലാത്ത കേസാണെന്നു പറഞ്ഞിട്ടും ഉണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സിബിഐ അന്വേഷിച്ച കേസ് വീണ്ടും പൊലീസ് അന്വേഷിച്ച സംഭവം ഇന്ത്യയിൽ ചാരക്കേസ് മാത്രമെയുള്ളുവെന്നും ഇതിന്റെ ഫലമായി താൻ മൂന്നു കേസിൽ പ്രതിയായെന്നും സെൻകുമാർ വ്യക്തമാക്കി. കേസിനെപ്പറ്റി കൂടുതൽ വിവരങ്ങൾ പുസ്തകം എഴുതുമ്പോൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

സർക്കാരിനെതിരെയും ചില പരോക്ഷ വിമർശനങ്ങൾ ചടങ്ങിനിടെ സെൻകുമാർ നടത്തിയിരുന്നു. സർക്കാരുകൾക്ക് പലപ്പോഴും സമ്മർദ്ധ ഗ്രൂപ്പുകളുടെ താത്പ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടി വരികയാണെന്നും പതിനായിരംപേർക്ക് ഗുണം ലഭിക്കേണ്ട ഒരു പദ്ധതി 15 പേരുടെ എതിർപ്പുമൂലം സംസ്ഥാനത്ത് ഇല്ലാതാകുന്നുണ്ടെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. സർക്കാരിന് നിയമപരമല്ലാത്ത കാര്യങ്ങളിൽ സംരക്ഷണം നൽകേണ്ട ബാധ്യത പൊലീസിനില്ലെന്നും കുറ്റം നടന്ന അന്നു തന്നെ തന്നെ പ്രതിയെ പിടികൂടണമെന്ന സമ്മർദ്ദം ശരിയല്ലെന്നും പറഞ്ഞ സെൻകുമാർ, തന്റെ ഗതി കണ്ടാൽ പൊലീസ് ഉദ്യോഗസ്ഥരാരും സത്യസന്ധമായി ജോലി ചെയ്യണമെന്നു കരുതില്ലെന്നും ആരോപിച്ചു.
First published: June 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...