HOME » NEWS » Kerala » T SIDDIQUE AGAINST VEHICLE INSPECTION BY SEVA BHARATI ACTIVISTS AND POLICE

'സേവാഭാരതി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് വാഹന പരിശോധന; ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു': ടി സിദ്ദിഖ്

പോലീസിന്റെ അധികാരം സേവഭാരതിക്ക് നല്‍കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പോലീസിനെ സംഘടനകള്‍ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുത്.

News18 Malayalam | news18-malayalam
Updated: May 10, 2021, 5:20 PM IST
'സേവാഭാരതി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് വാഹന പരിശോധന; ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു': ടി സിദ്ദിഖ്
ടി സിദ്ദിഖ് പങ്കുവച്ച ചിത്രം
  • Share this:
പൊലീസിനൊപ്പം സേവാഭാരതിയുടെ യൂണിഫോം ധരിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ വാഹന പരിശോധന നടത്തിയതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ്. പാലക്കാട് കാടാങ്കോടാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ സന്നദ്ധ സേവനത്തിന് എത്തിയിരുന്നു. എന്നാൽ സേവാഭാരതി പ്രവര്‍ത്തകര്‍ സംഘടനയുടെ പേരെഴുതിയ യൂണിഫോം അണിഞ്ഞാണ് എത്തിയത്. ഇതിനെതിരെയാണ് ടി സിദ്ദിഖ് ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

"കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. പോലീസിന്റെ അധികാരം സേവഭാരതിക്ക് നല്‍കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പോലീസിനെ സംഘടനകള്‍ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുത്. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു."- സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.

സേവാഭാരതി പ്രവർത്തകർ പൊലീസിനെ സഹായിച്ചതു സംബന്ധിച്ച വിവാദത്തിൽ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

സിദ്ദിഖിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

പാലക്കാട് ജില്ലയില്‍ സേവാഭാരതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് വാഹന പരിശോധന. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷര്‍ട്ട് ഇട്ട പ്രവര്‍ത്തകര്‍ പോലീസിനൊപ്പം പരിശോധന നടത്തുന്നത്. കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. പോലീസിന്റെ അധികാരം സേവഭാരതിക്ക് നല്‍കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പോലീസിനെ സംഘടനകള്‍ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുത്. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു.

'ഒരു കഞ്ഞിക്ക് 1353 രൂപ'; സ്വകാര്യ ആശുപത്രികളില്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം



കൊച്ചി: കോവിഡ് ചികിത്സയ്ക്കായി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഈ സാഹചര്യത്തിലും സ്വകാര്യ ആശുപത്രികള്‍ അമിത നിരക്കാണ്  ഈടാക്കുന്നതെന്ന് കോടതി പറഞ്ഞു. കഞ്ഞിക്ക് 1353 രൂപയും പാരസെറ്റമോളിന് 25 രൂപയും വരെ ഈടാക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഉണ്ടെന്നും ഇത് ബോധ്യമായതാണെന്നും കോടതി പറഞ്ഞു.

സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. അമിത നിരക്ക് ഈടാക്കുന്നത് നീതികരിക്കാനാവുന്ന കാര്യമല്ലെന്ന് കോടതി പറഞ്ഞു. അതേസമയം സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ നിരക്ക് നിശ്ചയിച്ചെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

Also Read-കേന്ദ്ര ഏജൻസികളെ വിടാതെ സർക്കാർ; ജുഡിഷ്യൽ അന്വേഷണത്തിന് പരിഗണനാ വിഷയങ്ങൾ തീരുമാനിച്ച് വിജ്ഞാപനമിറങ്ങി

ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഉള്‍പ്പെടുത്തിയായിരിക്കും ഉത്തരവ് പുറപ്പെടുവിക്കുക.

ജനറല്‍ വാര്‍ഡിന് പരമാവധി പ്രതിദിനം 2645 രൂപ ഈടാക്കാവുന്നതാണ്. പിപിഇ കിറ്റുകള്‍ വിപണി വിലയ്ക്ക് ലഭ്യമാക്കണം. ഓക്സിമീറ്റര്‍ പോലെയുള്ള ഉപകരണങ്ങള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്. കോവിഡ് ചികിത്സ നിരക്കുമായി ബന്ധപ്പെട്ട പരാതികള്‍ ഡിഎംഒയെ അറിയിക്കാവുന്നതാണ്. അധിക നിരക്ക് ഈഈടാക്കുന്ന ആശുപത്രികള്‍ക്ക് അധിക തുകയുടെ പത്തിരട്ടി പിഴ ചുമത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനായി അപ്പീല്‍ അതോറിറ്റിയെ നിയോഗിക്കുമെന്നും സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. കോവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനം അഭിനന്ദാര്‍ഹമാണെന്ന് കോടതി പറഞ്ഞു. സ്വകാര്യ ആശുപത്രികളുടെ ചികിത്സാ നിരക്ക് നിശ്ചയിക്കണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

Also Read-'നിങ്ങളെപ്പോലെയുള്ള ശവനിരീക്ഷക വൈറസുകളുടെ പുലഭ്യം പറച്ചില്‍ സെപ്റ്റിക് ടാങ്കിലേക്ക് തള്ളുന്നു'; ശ്രീജിത്ത് പണിക്കര്‍ക്ക് മറുപടിയുമായി രേഖ

സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ഹൈക്കോടതി സ്വയമേധയ കേസെടുത്തിരുന്നു. സര്‍ക്കാരിനോട് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ കോവിഡ് ചികിത്സ സാധ്യമല്ലെന്ന് സ്വകാര്യ ആശുപത്രികള്‍ കോടതിയെ അറിയിച്ചു. മൂന്ന് ഷിഫ്റ്റ് ആയാണ് നഴ്‌സുമാര്‍ ജോലി ചെയ്യുന്നത്. എട്ടു മണിക്കൂറില്‍ കൂടുതല്‍ ഒരു പിപിഇ കിറ്റ് ധരിക്കാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചുവേണം വിധി പറയാന്‍ എന്ന് കോടതിയോട് ആവശ്യപ്പെട്ടു.

Published by: Aneesh Anirudhan
First published: May 10, 2021, 5:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories