ഭൂമി തന്റെ പേരിൽ രെജിസ്റ്റർ ചെയ്തെന്ന് സിദ്ദിഖ്; പരാതിക്ക് പിന്നിൽ പാർട്ടിയുമായി ബന്ധമുള്ളവരെന്ന് ആരോപണം
ഭൂമി തന്റെ പേരിൽ രെജിസ്റ്റർ ചെയ്തെന്ന് സിദ്ദിഖ്; പരാതിക്ക് പിന്നിൽ പാർട്ടിയുമായി ബന്ധമുള്ളവരെന്ന് ആരോപണം
ഭൂമി തന്റെ പേരിൽ രെജിസ്റ്റർ ചെയ്ത കാര്യവും സിദ്ദിഖ് സ്ഥിരീകരിച്ചു. ഒത്തു തീർപ്പു ധാരണകളുടെ ഭാഗമായായിരുന്നു ഇതെന്നാണ് അദ്ദേഹം പറയുന്നത്.
T Siddique
Last Updated :
Share this:
റിട്ട. മജിസ്ട്രേറ്റിന്റെ കോടികള്‍ വരുന്ന സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ കൂട്ടുനിന്നെന്ന ആരോപണത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ്. വ്യാജ ഒസ്യത്തെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിദ്ദിഖ് പറഞ്ഞു. രണ്ടാമത്തെ ഒസ്യത്താണ് ശരിയെന്ന് കോടതി അംഗീകരിച്ചതാണെന്നും അദ്ദേഹം.
ഭൂമി തന്റെ പേരിൽ രെജിസ്റ്റർ ചെയ്ത കാര്യവും സിദ്ദിഖ് സ്ഥിരീകരിച്ചു. ഒത്തു തീർപ്പു ധാരണകളുടെ ഭാഗമായായിരുന്നു ഇതെന്നാണ് അദ്ദേഹം പറയുന്നത്. എത്ര സെന്റ് ഭൂമിയാണ് കിട്ടിയതെന്ന ചോദ്യത്തിനു അത് രേഖകളിൽ നിന്ന് നിങ്ങൾ പരിശോധിച്ചോളൂ എന്നായിരുന്നു സിദ്ദിഖിന്റെ മറുപടി. പാർട്ടിയും സുഹൃത്തുക്കളും പറഞ്ഞത് അനുസരിച്ചാണ് പ്രശ്നത്തിൽ ഇടപെട്ടതെന്നും സിദ്ദിഖ് ന്യൂസ് 18 നോട് പ്രതികരിച്ചു.
പരാതി പരിഹരിക്കാൻ നിരവധി നടപടിക്രമങ്ങളുണ്ടായിരുന്നു. നിരവധി കേസുകളും വ്യവഹാരങ്ങളുമുണ്ടായിരുന്നു. ഇതെല്ലാം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭൂമി നൽകിയത്- സിദ്ദിഖ്.
ഒത്തുതീർന്നതിൽ പരാതിക്കാർക്കും മറുപക്ഷത്തുള്ളവർക്കും പരാതിയില്ല. മൂന്നാം കക്ഷിക്കാണ് പരാതിയെന്നും സിദ്ദിഖ്.
വ്യാജ ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും സിദ്ദിഖ് വ്യക്തമാക്കി.
ആരോപണങ്ങൾ കേട്ട് വീട്ടിലിരിക്കുമെന്ന് ആരും കരുതണ്ട. പൊതുപ്രവർത്തനവുമായി മുന്നോട് പോകും - സിദ്ദിഖ്
പറഞ്ഞു.
പാർട്ടിയുമായി ബന്ധമുള്ള ചിലരും പരാതിക്ക് പിന്നിലുണ്ടെന്നും സിദ്ദിഖ് ആരോപിച്ചു. ഇതാരാണെന്ന് പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.