കെ.കെ ശൈലജയ്ക്കെതിരായ പരാമർശം: മുല്ലപ്പള്ളി രാമചന്ദ്രന് പിന്തുണയുമായി ടി.സിദ്ദിഖ്
കുലംകുത്തി, നികൃഷ്ട ജീവി, പരനാറി തുടങ്ങിയ വാക്കുകൾ അസഭ്യശബ്ദതാരാവലിയിലേക്ക് പിണറായി വിജയനാണ് സംഭാവന ചെയ്തതെന്നും ടി. സിദ്ദിഖ്.
News18 Malayalam
Updated: June 20, 2020, 9:31 PM IST

ടി.സിദ്ദിഖ്
- News18 Malayalam
- Last Updated: June 20, 2020, 9:31 PM IST
കോഴിക്കോട്: ആരോഗ്യ മന്ത്രി കെ.കെ ഷൈലജയ്ക്കെതിരായ പരാമർശത്തിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് പിന്തുണയുമായി കെപിസിസി ഉപാധ്യക്ഷന്‍ ടി സിദ്ദിഖ് . പ്രതിപക്ഷ നേതാവോ മറ്റു കോണ്‍ഗ്രസ് നേതാക്കളോ മുല്ലപ്പള്ളിയെ പിന്തുണയ്ക്കാൻ മടിക്കുന്നതിനിടയിലാണ് സിദ്ദിഖ് രംഗത്തെത്തിയത്.
സൈബര്‍ സഖാക്കളെ ഉപയോഗിച്ച് സിപിഎം മുല്ലപ്പള്ളിയെ തെറിപറയുകയാണെന്നാണ് സിദ്ദിഖിന്റെ ആരോപണം. മുല്ലപ്പള്ളി ഉപയോഗിച്ച രാജകുമാരി, റാണി എന്നീ വാക്കുകൾ അസഭ്യമല്ല. എന്നാല്‍ മുന്‍കാലങ്ങളില്‍ സിപിഎം നേതാക്കളാണ് സ്ത്രീകള്‍ക്കെതിരെ അസഭ്യപദങ്ങള് ഉപയോഗിച്ചിട്ടുള്ളത്. വി എസ് നടത്തിയ അഭിസാരിക പോലുള്ള പ്രയോഗം മറന്നുപോകരുത്. കുലംകുത്തി, നികൃഷ്ട ജീവി, പരനാറി തുടങ്ങിയ വാക്കുകൾ അസഭ്യശബ്ദതാരാവലിയിലേക്ക് പിണറായി വിജയനാണ് സംഭാവന ചെയ്തതെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി. മാന്യതയോടെ സംസാരിച്ച മുല്ലപ്പള്ളിയെ സിപിഎം ഒറ്റ തിരിഞ്ഞാക്രമിക്കുകയാണ്. ലിനി മരിച്ചതിന്റെ പിറ്റേദിവസം ചെമ്പനോടയിലെ വീട്ടില്‍ ആദ്യമെത്തിയ രാഷ്ട്രീയ നേതാവ് താനായിരുന്നു. പ്രാദേശിക നേതാവ് ജിതേഷിന്റെ ഫോണിലാണ് മുല്ലപ്പള്ളി സജീഷുമായി സംസാരിച്ചത്. ഇക്കാര്യം സജീഷ് മറന്നുപോയതാണെങ്കിൽ പരാതിയില്ല. എന്നാല്‍ ഓർമ സി പി എമ്മിന് പണയം വച്ചെങ്കിൽ ഇക്കാര്യം ഓർമപ്പെടുത്തുകയാണെന്നും സിദ്ദിഖ് പറഞ്ഞു.
TRENDING:'സ്ത്രീകളോട് പുലര്‍ത്തേണ്ട മാന്യത പോലും വിസ്മരിച്ചു'; മുല്ലപ്പള്ളിക്കെതിരെ എ വിജയരാഘവൻ [NEWS]സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കും [NEWS]അയ്യപ്പന് നായരായി സച്ചി മനസിൽ കണ്ടത് മോഹൻലാലിനെ; ഒടുവിൽ ബിജുവിനെ തീരുമാനിക്കാൻ കാരണം ഇതാണ് [NEWS]
ഗസ്റ്റ് റോളില്‍ പോലും മുല്ലപ്പള്ളി ഉണ്ടായിരുന്നില്ലെന്ന പരാമര്‍ശം സജീഷ് സ്വന്തം നിലയ്ക്ക് നടത്തിയതല്ലെന്നും അത് സിപിഎമ്മിന്റെ ഭാഷയാണെന്നും ആരോപണമുണ്ട്. ലിനിയുടെ കുടുംബം സർക്കാർ ഏറ്റെടുക്കണമെന്നും കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്നും ആദ്യം ആവശ്യപ്പെട്ടത് കോൺഗ്രസാണ്. മന്ത്രിമാരായ ശൈലജ ടീച്ചറും ടിപി രാമകൃഷ്ണനും വന്ന തീയതി സജീഷ് പറയണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.
സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റും മാധ്യമങ്ങളിലെ പരാമര്‍ശവും സിപിഎമ്മിന് വേണ്ടിയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സർക്കാർ ജീവനക്കാരനായ സജീഷ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ പാലിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. സജീഷ് ജോലി ചെയ്യുന്ന പി എച്ച് സിയിലേക്ക് നടത്തിയ മാർച്ച് സ്വാഭാവിക പ്രതികരണമാണെന്ന് സിദ്ധിഖ് പറഞ്ഞു.
സൈബര്‍ സഖാക്കളെ ഉപയോഗിച്ച് സിപിഎം മുല്ലപ്പള്ളിയെ തെറിപറയുകയാണെന്നാണ് സിദ്ദിഖിന്റെ ആരോപണം. മുല്ലപ്പള്ളി ഉപയോഗിച്ച രാജകുമാരി, റാണി എന്നീ വാക്കുകൾ അസഭ്യമല്ല. എന്നാല്‍ മുന്‍കാലങ്ങളില്‍ സിപിഎം നേതാക്കളാണ് സ്ത്രീകള്‍ക്കെതിരെ അസഭ്യപദങ്ങള് ഉപയോഗിച്ചിട്ടുള്ളത്. വി എസ് നടത്തിയ അഭിസാരിക പോലുള്ള പ്രയോഗം മറന്നുപോകരുത്. കുലംകുത്തി, നികൃഷ്ട ജീവി, പരനാറി തുടങ്ങിയ വാക്കുകൾ അസഭ്യശബ്ദതാരാവലിയിലേക്ക് പിണറായി വിജയനാണ് സംഭാവന ചെയ്തതെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി.