നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലീഗില്‍ താന്‍ അപമാനിക്കപ്പെട്ടുവെന്ന് ടി എ അഹമ്മദ് കബീര്‍ എംഎല്‍എ; കളമശ്ശേരിയില്‍ മത്സരിക്കാന്‍ തയ്യാര്‍

  ലീഗില്‍ താന്‍ അപമാനിക്കപ്പെട്ടുവെന്ന് ടി എ അഹമ്മദ് കബീര്‍ എംഎല്‍എ; കളമശ്ശേരിയില്‍ മത്സരിക്കാന്‍ തയ്യാര്‍

  സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചില്ലെങ്കില്‍ ടി എ അഹമ്മദ് കബീര്‍ വിമതനായി രംഗത്ത് ഇറങ്ങാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

  ahammed kabeer

  ahammed kabeer

  • News18
  • Last Updated :
  • Share this:
  എറണാകുളം: കളമശ്ശേരി നിയോജക മണ്ഡലത്തില്‍ സ്ഥാനാർഥിയാകാന്‍ നേതൃത്വത്തെ സന്നദ്ധത അറിയിച്ച് ലീഗ് എം എൽ എ, ടി എ അഹമ്മദ് കബീര്‍. മങ്കടയില്‍ നിന്ന് എന്തു കൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്ന് അറിയില്ലെന്നും പാര്‍ട്ടിയില്‍ താന്‍ അപമാനിക്കപ്പെട്ടുവെന്നും അഹമ്മദ് കബീര്‍ ന്യൂസ് 18 നോട് പറഞ്ഞു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

  കളമശ്ശേരി നിയോജക മണ്ഡലത്തിലെ ലീഗിലെ തര്‍ക്കങ്ങള്‍ തീരുന്നില്ല. വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി ഇ അബ്ദുള്‍ ഗഫൂറിന് എതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സീറ്റില്‍ അവകാശവാദം ഉന്നയിച്ച് ടി എ അഹമ്മദ് കബീര്‍ രംഗത്തെത്തി.

  മുസ്ലിം ലീഗിന്റെ സീറ്റില്‍ കോണ്‍ഗ്രസ് നേതാവ് യുഡിഎഫ് സ്ഥാനാർഥി; ഇവിടെ ചിത്രം വിചിത്രമാണ്

  ഇത്തവണയും മങ്കടയില്‍ തന്നെ സീറ്റ് ലഭിയ്ക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്ന് അറിയില്ല. തന്റെ ജന്മനാടാണ് കളമശ്ശേരി. ഇവിടെ മത്സരിയ്ക്കാനുള്ള സന്നദ്ധത നേത്യത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ടി എ അബ്ദുള്‍ കബീര്‍ ന്യൂസ് 18നോട് പറഞ്ഞു.

  'ജയിക്കാനല്ല,പിരിക്കാനാണ് കെ. മുരളീധരന്റെ ഉദ്ദേശം; നേമം കാവി മണ്ണായി തുടരും': സന്ദീപ് വാര്യർ

  കളമശ്ശേരിയില്‍ നിന്ന് വി ഇ അബ്ദുള്‍ ഗഫൂറിനെ മാറ്റണമെന്ന ആവശ്യത്തെ പി കെ കുഞ്ഞാലിക്കുട്ടി തള്ളി. എല്ലാവരുമായി ചര്‍ച്ച ചെയ്താണ് കളമശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. വിവാദങ്ങള്‍ വിജയ സാധ്യതയെ ബാധിയ്ക്കില്ലെന്നാണ് ലീഗ് സ്ഥാനാര്‍ത്ഥി വി ഇ അബ്ദുള്‍ ഗഫൂറിന്റെ നിലപാട്.

  പേരാമ്പ്ര സീറ്റിനെ ചൊല്ലി കോൺഗ്രസിലും ലീഗിലും കലഹം; സീറ്റ് ലീഗിന് വിട്ട് കൊടുത്തതിൽ പ്രതിഷേധം

  വി ഇ അബ്ദുള്‍ ഗഫൂറിനെ മാറ്റിയില്ലെങ്കില്‍ പകരം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് വിമത വിഭാഗത്തിന്റെ ആവശ്യം. സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചില്ലെങ്കില്‍ ടി എ അഹമ്മദ് കബീര്‍ വിമതനായി രംഗത്ത് ഇറങ്ങാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
  Published by:Joys Joy
  First published:
  )}