കൈകളില്‍ ചാര്‍ട്ടുമായി വന്ന് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുന്ന ടിടിഇമാരൊക്കെ പണ്ട്. ടിക്കറ്റ് പരിശോധനയ്ക്കും ഒത്തുനോക്കുന്നതിനും പരിശോധകര്‍ക്ക് ടാബ് നല്‍കിയിരിക്കുകയാണ് റെയില്‍വേ. ഹാന്‍ഡ് ഹെല്‍ഡ് ടെര്‍മിനല്‍ എന്ന സംവിധാനത്തിലൂടെയാണ് 288 ട്രെയിനുകളിലെ ടിടിഇമാരെ റെയില്‍വേ ഹൈടെക്ക് ആക്കുന്നത്. കേരളത്തിൽ കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദിയിലാണ് (12075/12076) ഈ സംവിധാനം വരിക.
അത്യാവശ്യസാഹചര്യത്തിൽ പരിശോധിക്കാൻ തീവണ്ടിയിലെ ട്രെയിൻ ക്യാപ്റ്റന്‍ ഒരു സെറ്റ് ചാർട്ട് നൽകും. എൻഡ് ടു എൻഡ് വണ്ടികളിലാണ് (ഒരു ടി.ടി.ഇ. തന്നെ തുടക്കം മുതൽ അവസാനം വരെ ടിക്കറ്റ് പരിശോധിക്കുന്ന വണ്ടികൾ) ഇതുപയോഗിക്കുക. 2018-ൽ രാജധാനി, ഗരീബ്രഥ്, തുരന്തോ, ശതാബ്ദി ഉൾപ്പെടെയുള്ളവയിൽ ഈ സംവിധാനം ഉപയോഗിച്ചുതുടങ്ങി. പിന്നീട് ചില സൂപ്പർഫാസ്റ്റിലുകളിലേക്കും സംവിധാനം വ്യാപിപ്പിച്ചു. 4ജി സിം ആണ് ടാബിൽ ഉപയോഗിക്കുന്നത്.
ടിക്കറ്റ് റിസർവ് ചെയ്ത് സീറ്റുറപ്പാക്കാൻ കഴിയാത്ത യാത്രക്കാർ ഒഴിവുള്ള സീറ്റിന് ടി.ടി.ഇ.യുടെ പിന്നാലെ നടക്കുന്നത് ട്രെയിനിലെ പതിവ് കാഴ്ചയാണ്. എന്നാൽ ഓരോ ചാർട്ടിങ് സ്റ്റേഷനിൽനിന്നും ചാർട്ട് കൈയിൽ കിട്ടിയാൽ മാത്രമേ സീറ്റ് ഒഴിവുള്ള കാര്യം മനസ്സിലാക്കാൻ പറ്റൂ. ഹാൻഡ് ഹെൽഡ് ടെർമിനൽ വന്നാൽ തീവണ്ടിയിൽനിന്നുതന്നെ സീറ്റ് ലഭ്യത നോക്കാം. ഒഴിവുള്ളത് അനുവദിക്കുകയും ചെയ്യാം.
ഉദാഹരണത്തിന് മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് 5.30-ന് പുറപ്പെടുന്ന ഒരു വണ്ടിയുടെ മെയിൻ ചാർട്ട് വണ്ടി പുറപ്പെടുന്നതിന് മൂന്നുമണിക്കൂർമുൻപ് തയ്യാറാകും. വണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപ് കറന്റ് ബുക്കിങ് ചാർട്ട് പൂർത്തിയാകും. ഇവ ടി.ടി.ഇ.മാർക്ക് നൽകും. വണ്ടിയിൽ ഒഴിവുള്ള സീറ്റുകളുടെ (ബർത്ത്) വിവരം കിട്ടാൻ അടുത്ത ചാർട്ടിങ് സ്റ്റേഷനായ കണ്ണൂരിലെത്തണം. ഇതിനിടയിൽ സീറ്റൊഴിവുണ്ടോ എന്നറിയാൻ ടി.ടി.ഇ.മാർക്ക് നിർവാഹമില്ല. ഈ കുറവ് ഹാൻഡ് ഹെൽഡ് ടെർമിനൽ (എച്ച്.എച്ച്.ടി.) സംവിധാനം പരിഹരിക്കും.
തിരുപ്പതി, വേളാങ്കണ്ണി, രാമേശ്വരം; കേരളത്തിന് പുതിയ മൂന്ന് ട്രെയിനുകൾ കൂടി
തിരുവനന്തപുരം: കേരളത്തിന് പുതിയ മൂന്നു ട്രെയിനുകൾ കൂടി ലഭിക്കും. റെയിൽവേ ടൈംടേബിൾ സമിതി യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. തിരുപ്പതി-കൊല്ലം, എറണാകുളം-വേളാങ്കണ്ണി, മംഗളുരു-രാമേശ്വരം എന്നീ സർവീസുകളാണ് കേരളത്തിൽ പുതിയതായി ആരംഭിക്കുന്നത്. റെയിൽവേ ബോർഡിന്റെ വിജ്ഞാപനം വരുന്ന മുറയ്ക്ക് സർവീസുകൾ ആരംഭിക്കും.
നിലവിൽ എറണാകുളത്തുനിന്ന് കൊല്ലം പുനലൂർ വഴി അവധിക്കാല സ്പെഷ്യലായി വേളാങ്കണ്ണി ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസമുള്ള ഈ സർവീസ് ആഴ്ചയിൽ രണ്ടു ദിവസമാക്കി റെഗുലർ ട്രെയിനാക്കി മാറ്റാനാണ് ശുപാർശ. അങ്ങനെ വരുമ്പോൾ ഇപ്പോൾ ഈടാക്കുന്ന അമിത നിരക്ക് കുറയും. കൊല്ലം-തിരുപ്പതി, മംഗളുരു-രാമേശ്വരം ട്രെയിനുകളുടെ കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല.
Also Read- ഒൻപത് കടകളുടെ പൂട്ട് തകർത്ത മോഷ്ടാക്കൾ കവർന്നത് അൻപതിനായിരം രൂപ; CCTV ദൃശ്യങ്ങൾ പുറത്ത്അതിനിടെ സംസ്ഥാനത്ത് നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ മറ്റ് റൂട്ടുകളിലേക്ക് നീട്ടാനും നിർദേശമുണ്ട്. തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടും. പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്കും ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് മധുരയിലേക്കും ബംഗളുരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോടേക്കും നീട്ടാനാണ് നിർദേശം. ഇത് റെയിൽവേ ടൈംടേബിൾ സമിതി അംഗീകരിച്ചിട്ടുണ്ട്.
പൂനെ-എറണാകുളം എക്സ്പ്രസ് കോട്ടയത്തേക്ക് നീട്ടാൻ ധാരണയായെങ്കിലും അടുത്ത വർഷം മാത്രമെ നടപ്പിലാകൂ. പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിൽ കോച്ച് ക്ഷാമം ഒരു പ്രശ്നമാണ്. നിലവിൽ വന്ദേ ഭാരത് കോച്ചുകളുടെ നിർമ്മാണത്തിനാണ് റെയിൽവേ മുൻഗണന നൽകുന്നത്.
പുതിയ ടൈംടേബിൾ വരുമ്പോൾ നേത്രാവതി എക്സ്പ്രസിന്റെ യാത്രാസമയം കുറയും തിരുവനന്തപുരത്ത് നിന്ന് ലോകമാന്യതിലകിലേക്ക് പോകുന്ന ട്രെയിനിന്റെ വേഗത വർദ്ധിപ്പിക്കുന്നതോടെയാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.