നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Pantheerankavu UAPA case|'താഹാഫസലിനെ എത്രയും വേഗം വിചാരണകോടതിയിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കണം': സുപ്രീംകോടതി

    Pantheerankavu UAPA case|'താഹാഫസലിനെ എത്രയും വേഗം വിചാരണകോടതിയിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കണം': സുപ്രീംകോടതി

    പന്തീരങ്കാവ് യു.എ.പി.എ കേസിൽ അന്വേഷണ സംഘത്തിന്റെ നിലപാട് തള്ളികൊണ്ടാണ് താഹ ഫസലിന് സുപ്രീംകോടതി ജാമ്യം നൽകിയത്.

    Supreme Court

    Supreme Court

    • Share this:
    ന്യൂഡൽഹി: പന്തീരങ്കാവ് യു.എ.പി.എ (Pantheerankavu UAPA case)കേസിൽ അന്വേഷണ സംഘത്തിന്റെ നിലപാട് തള്ളികൊണ്ടാണ് താഹ ഫസലിന് (Thaha Fazal) സുപ്രീംകോടതി ജാമ്യം നൽകിയത്. കേരള ഹൈക്കോടതി അനുവദിച്ച അലൻ ഷുഹൈബിന‍്റെ(Allan Shuhaib) ജാമ്യവും സുപ്രീംകോടതി(Supreme Court) ശരിവെച്ചു. ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് AS ഒഖേ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

    താഹ ഫസലിനെ എത്രയും വേഗം വിചാരണ കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. രണ്ട് വർഷത്തോളമായി  ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും, ക്രിമിനൽ പശ്ചാത്തലമില്ലെന്നുമായിരുന്നു താഹ ഫസലിന്റെ വാദം. മാത്രമല്ല ഇവരിൽ നിന്ന് പിടിച്ചെടുത്തു എന്നു പറയുന്ന വസ്തുക്കൾ നിരോധിക്കപ്പെട്ടവ അല്ലെന്നും അഭിഭാഷകൻ വാദിച്ചിരുന്നു.

    അതേസമയം താഹ ഫസൽ  എഴുതിയ ലഘുലേഖകളാണ് പിടിച്ചെടുത്തെന്നും മാവോയിസ്റ്റ് സംഘടനകൾ അവർക്കിടയിൽ വിതരണം ചെയ്യുന്ന ലഘുലേഖകളാണ് കണ്ടെത്തിയതെന്നുമാണ് എൻ.ഐ.എ കോടതിയെ അറിയിച്ചത്.

    2019 നവംബറിലാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരാങ്കാവ് പൊലീസ് അലനെയും താഹയെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. കേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുത്തു. ഇരുവരും സിപിഐ മാവോയിസ്റ്റ് പാർട്ടി അംഗങ്ങൾ ആണെന്നും നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തി എന്നുമാണ് എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നത്.

    Also Read-Pegasus|പെഗാസസിൽ കേന്ദ്രത്തിനെതിരെ സുപ്രീംകോടതി; അന്വേഷണത്തിന് സാങ്കേതികവിദഗ്ദ്ധരുടെ സ്വതന്ത്ര സമിതി

    അലനും താഹയ്ക്കും വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അലന്റെ ജാമ്യം ശരിവച്ച ഹൈക്കോടതി താഹയുടെ ജാമ്യം റദ്ദാക്കി. ഇതേതുടർന്നാണ് കേസ് സുപ്രീംകോടതിയിൽ എത്തിയത്.

    Also Read-Mullaipperiyar | മുല്ലപ്പെരിയാര്‍ തുറക്കുമ്പോള്‍ ആദ്യം വെള്ളമെത്തുന്നത് വളളക്കടവില്‍; മഴ കനത്താല്‍ ഇടുക്കിയും തുറക്കേണ്ടി വന്നേക്കും

    ജാമ്യം ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച താഹയുടെ കുടുംബം യുഎപിഎ യുമായി ബന്ധപ്പെട്ട നിലപാടിൽ സിപിഎം വെള്ളം ചേർത്തതായി ആരോപിച്ചു.

    പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന് ജാമ്യം; അലൻ ശുഐബിന്റെ ജാമ്യം ശരിവെച്ചു

    പന്തീരങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസിൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യവും കോടതി തള്ളി.

    2019 ലാണ് വിദ്യാർത്ഥികളായ അലൻ ഷുഹൈബിനേയും താഹ ഫസലിനേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയ കേസ് ഒരു മാസത്തിനുള്ളിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തു.

    കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേസിൽ ഇരുവർക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, പിന്നീട് താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

    അറസ്റ്റ് ചെയ്ത് 10 മാസവും ഒമ്പതു ദിവസവും പിന്നിട്ട ശേഷമാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നത്.
    Published by:Naseeba TC
    First published:
    )}