നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തഹസീല്‍ദാര്‍ മുൻകൈയെടുത്തു; റവന്യൂ ജീവനക്കാർ ഒത്തുപിടിച്ചു; നിരാലംബകുടുംബത്തിന് വീട് യഥാർത്ഥ്യമായി

  തഹസീല്‍ദാര്‍ മുൻകൈയെടുത്തു; റവന്യൂ ജീവനക്കാർ ഒത്തുപിടിച്ചു; നിരാലംബകുടുംബത്തിന് വീട് യഥാർത്ഥ്യമായി

  നന്മ നിറഞ്ഞ ഇടപെടലിനു തുടക്കം കുറിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരാണ്.

  News18 Malayalam

  News18 Malayalam

  • Share this:
  കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലയായ മലയോര ഗ്രാമമാണ് പമ്പാവാലി. ആ പമമ്പാവാലിയിൽ നിന്ന് ഇന്ന് പുറത്തു വരുന്നത് ഒരുകൂട്ടം മനുഷ്യരുടെ നന്മ നിറഞ്ഞ ഇടപെടലിനെ കുറിച്ചാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ രീതികൾ നാട്ടിൽ പലപ്പോഴും വിവാദം ആകാറുണ്ട്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർ സാധാരണക്കാരുടെ ജീവിതം തകർക്കുന്ന കാഴ്ചയും മലയാളി നിരവധി തവണ കണ്ടു. അതിൽ നിന്നും വ്യത്യസ്തനായി നന്മനിറഞ്ഞ ഒരു തഹസിൽദാരുടെ കഥയാണ് പമ്പാവാലിയിൽ നിന്ന്  പുറത്തുവരുന്നത്.

  നന്മ നിറഞ്ഞ ഇടപെടലിനു തുടക്കം കുറിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരാണ്. സർക്കാർ സഹായങ്ങൾ ലഭിക്കാതെയും ലൈഫ് പദ്ധതിയിൽ വീട് കിട്ടാതെയും പ്രയാസങ്ങളിൽ നിറഞ്ഞ ഒരു കുടുംബം പമ്പാവാലിയിൽ ഉണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. വിവരമറിഞ്ഞ കാഞ്ഞിരപ്പള്ളി തഹസിൽദാർ ബിനു സെബാസ്റ്റ്യൻ നേരിട്ട് സ്ഥലം സന്ദർശിക്കാൻ തീരുമാനിച്ചു. തഹസിൽദാർ കണ്ടത് പ്ലാസ്റ്റിക് കൂരയിൽ കഴിഞ്ഞ ഓമനയമ്മയുടെ കുടുംബത്തിന്റെ  ദുരിത ജീവിതം.  വേദനയോടെ സ്ഥലംവിട്ട തഹസിൽദാർ നാടിനാകെ നന്മ നിറയ്ക്കുന്ന ഒരു പ്രവർത്തിയും ആയാണ് പിന്നീട് രംഗത്തെത്തുന്നത്.

  ഓമനയമ്മയ്ക്കും കുടുംബത്തിനുമായി പുതിയൊരു വീട് നിർമിച്ചു നൽകാനാണ് തഹസിൽദാറും റവന്യു ഉദ്യോഗസ്ഥരും തീരുമാനിച്ചത്. തഹസീൽദാർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് താലൂക്കിലെ മുഴുവൻ റവന്യു ജീവനക്കാരുടെ പങ്കാളിത്തത്തോടെ പുതിയ വീട് നിർമാണം നടത്തിയത്. കേവലം ഓമന അമ്മയുടെ വീട് മാത്രം കണ്ടല്ല തഹസിൽദാറുടെ മനസ്സ് അലിഞ്ഞത്. ഓമനയമ്മയുടെ കുടുംബവും അത്രയും ദുരിതത്തിലായിരുന്നു.

  Also Read-താമരശ്ശേരി രൂപത പുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു; മുസ്ലിം നേതാക്കളുമായി ബിഷപ്പ് ചർച്ച നടത്തി

  ഓമനയമ്മയുടെ മകൻ ക്യാൻസർ ബാധിതനായി മരിച്ചിരുന്നു. ഇപ്പോൾ ഒപ്പമുള്ള മകനും കാൻസർ ആണ്. ഒരു കുടുംബത്തെ ആകെ ക്യാൻസർ കവർന്നെടുക്കുമ്പോൾ മനുഷ്യസ്നേഹിയായ ഒരുപറ്റം ഉദ്യോഗസ്ഥർക്ക് വെറുതെ മടിച്ചുനിൽക്കാനായില്ല. അങ്ങനെ ഒരു കൂട്ടായ്മയിലാണ് പമ്പാവാലി പുതുപ്പറമ്പിൽ ഓമനയമ്മയ്ക്ക്   ഒരു പുതിയ വീട് സാക്ഷാത്കരിച്ചത്. ഉദ്യോഗസ്ഥർ എല്ലാം ചേർന്ന ചടങ്ങിൽ ഓമനയമ്മയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശനവും പൂർത്തിയായി.

  കാഞ്ഞിരപ്പള്ളി താലൂക്കിലെ മുഴുവൻ റവന്യു ജീവനക്കാരും ഒരുമിച്ച്  ഇറങ്ങിയതാണ് വീടിനായി പണം സ്വരൂപിച്ചത്. പണം ചെലവിട്ടു എന്നു മാത്രമല്ല, വീടിന്റെ നിർമ്മാണത്തിനായി സേവന പ്രവർത്തനങ്ങളിലും ഉദ്യോഗസ്ഥർ പങ്കാളികളായി. ഗൃഹ പ്രവേശനത്തിന് വീട്ടിൽ കട്ടിൽ, അലമാര, മേശ, കസേര ഉൾപ്പെടെ ഗാർഹിക ആവശ്യ സാധനങ്ങളും ഉപകരണങ്ങളും ജീവനക്കാർ പാരിതോഷികമായി വാങ്ങി നൽകുകയും ചെയ്തു. അങ്ങനെ ഓമനയമ്മയുടെ വീട് എല്ലാ അർത്ഥത്തിലും ഒരു വീട് ആയി മാറ്റി.

  ഉദ്യോഗസ്ഥർ മാത്രമല്ല ഈ കൂട്ടായ്മയിൽ അംഗങ്ങളായത്. വാർഡ് അംഗം സുബി സണ്ണിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്‌, യൂത്ത് കെയർ പ്രവർത്തകരും വീടിന്റെ നിർമാണ ജോലികളിൽ സൗജന്യ സേവനം നൽകിയിരുന്നു. ഗൃഹ പ്രവേശനം  ചടങ്ങായി നടത്തിയെങ്കിലും അല്പം നിർമ്മാണം കൂടി ബാക്കിയുണ്ട്. ഇതു പൂർത്തിയാക്കാൻ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. അതുകൂടി പൂർത്തിയാക്കിയശേഷം ആകും വീട്ടുപകരണങ്ങളും മറ്റും എത്തിക്കുക.

  റവന്യൂ ഉദ്യോഗസ്ഥരും വീട് നിർമ്മാണത്തിൽ സഹകരിച്ച ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും അടക്കം എല്ലാം പാലുകാച്ചിൽ പങ്കെടുത്തു. ഏതായാലും നാടിന് അഭിമാനം ആകുന്ന മാതൃക തന്നെയാണ് കാഞ്ഞിരപ്പള്ളി താലൂക്കിലെ റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്നത്.
  Published by:Naseeba TC
  First published:
  )}