• HOME
 • »
 • NEWS
 • »
 • kerala
 • »
 • Silver Line | സിൽവർ ലൈൻ കാലത്ത് വല്ലാർപാടത്തേക്കൊന്നു നോക്കൂ; നമ്മുടെ വികസന മുൻഗണനകളുടെ അവസ്ഥ അറിയാൻ

Silver Line | സിൽവർ ലൈൻ കാലത്ത് വല്ലാർപാടത്തേക്കൊന്നു നോക്കൂ; നമ്മുടെ വികസന മുൻഗണനകളുടെ അവസ്ഥ അറിയാൻ

പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നും അധികാരത്തിലിരിക്കുന്നവർ നടപ്പിലാക്കിയ തെറ്റായ തീരുമാനങ്ങളുടെ ഉദാഹരണമാണിതെന്നും സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

(ഫോട്ടോ- ദക്ഷിണ റെയിൽവെ)

(ഫോട്ടോ- ദക്ഷിണ റെയിൽവെ)

 • Share this:
  സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം തുടരുന്നതിനിടെ വല്ലാർപാടത്തെ റെയിൽവേ പാലം, പദ്ധതിയെ എതിർക്കാനുള്ള ഉദാഹരണമായി പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. 4.62 കിലോമീറ്റർ നീളമുള്ള പാലം ഇന്ത്യയിലെത്തന്നെ ഏറ്റവും നീളമേറിയ റെയിൽവേ പാലമാണ്. ഇടപ്പള്ളിക്കും വല്ലാർപാടം ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെന്റ് ടെർമിനലിനും ഇടയിൽ കമ്മീഷൻ ചെയ്‌ത 8.86 കിലോമീറ്റർ റെയിൽവേ ലൈനിന്റെ ഭാഗമാണിത്. പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നും അധികാരത്തിലിരിക്കുന്നവർ നടപ്പിലാക്കിയ തെറ്റായ തീരുമാനങ്ങളുടെ ഉദാഹരണമാണിതെന്നും സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

  2010 ൽ 350 കോടി രൂപ ചെലവിട്ട് നിർമിച്ച ഈ റെയിൽ പാതയും തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിൽ 63,000 കോടി രൂപ മുതൽമുടക്കിൽ നിർമിക്കാനിരിക്കുന്ന സിൽവർലൈൻ സെമി-ഹൈസ്പീഡ് റെയിൽ പദ്ധതിയും തമ്മിൽ സമാനതകൾ ഉണ്ടെന്നും പ്രതിഷേധക്കാർ പറയുന്നു.

  Also Read- Sexual Assault | കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയ്ക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം

  1.2 വ്യാസമുള്ള ഓരോ പൈലുകളും ശരാശരി 55 മീറ്റർ ആഴത്തിലാണ് സ്ഥാപിച്ചത്. പൈലിന്റെ മൊത്തം നീളം 65,000 മീറ്ററാണ്. ഇതിൽ നിന്നു തന്നെ പദ്ധതിയുടെ പാരിസ്ഥിതികാഘാതം എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാം. 11,700 ടൺ സ്റ്റീലും 58,000 ടൺ സിമന്റും 99,000 ക്യുബിക് മീറ്റർ മെറ്റൽ അ​ഗ്ര​ഗേറ്റുകളും 73,500 ക്യുബിക് മീറ്റർ മണലുമാണ് പദ്ധതിയുടെ നിർമാണത്തിനായി ഉപയോ​ഗിച്ചത്. ഇത്രയധികം പണവും വിഭവങ്ങളും ചെലവഴിച്ചിട്ടും ആഴ്ചയിൽ ശരാശരി ഒരു ട്രെയിൻ മാത്രമാണ് വല്ലാർപാടം മേൽപാലത്തിലൂടെ കടന്നുപോകുന്നത്.

  പദ്ധതി ഉണ്ടാക്കിയ സാമൂഹ്യാഘാതങ്ങളും ചെറുതല്ല. 12.5 ഹെക്‌ടർ ഭൂമിയാണ് റെയിൽപാതയ്ക്കായി ഏറ്റെടുത്തത്. നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അവരിൽ പലരും ഇപ്പോഴും പുനരധിവാസത്തിനായുള്ള കാത്തിരിപ്പിലാണ്.

  കമ്മീഷൻ ചെയ്തിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും റെയിൽവേ ലൈൻ വെറും കോൺക്രീറ്റ് സ്മാരകമായി തുടരുകയാണെന്ന് സാമൂഹ്യപ്രവർത്തകർ പറയുന്നു. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിൽ ചിലർ കാക്കനാടിന് അടുത്തുള്ള തുതിയൂരിലെ ചതുപ്പുനിലത്താണ് പുനരധിവസിപ്പിക്കപ്പെട്ടത്. അവരുടെ ജീവിതം പരിതാപകരമാണ്. ചതുപ്പുനിലത്തെ രണ്ട് ഡസനിലധികം വീടുകളിലും താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്. വല്ലാർപാടം റെയിൽപാതയ്ക്കായി മൂലമ്പിള്ളിയിൽ നിന്നും മറ്റും കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ പുനരധിവാസത്തിൽ സംഭവിച്ച പിഴവ് സിൽവർലൈനിനായി കുടിയൊഴിപ്പിക്കപ്പെടാവുന്ന പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് എന്തു സംഭവിക്കും എന്നതിനുള്ള തെളിവു കൂടിയാണ്. സിൽവർ ലൈൻ പദ്ധതിക്കായി ഒരു ലക്ഷത്തിലധികം കുടുംബങ്ങളെയാണ് കുടിയൊഴിപ്പിക്കേണ്ടിവരിക.

  Also Read- കെഎസ്ആര്‍ടിസിയുടെ സല്‍പേര് ഉയര്‍ത്തി; 5 ജീവനക്കാരെ ആദരിച്ച് മാനേജ്മെന്‍റ്

  കേരള സർക്കാരിന്റെ അഭിമാന പദ്ധതിയാണ് സിൽവർ ലൈൻ. ഒരു കൂട്ടർക്ക് എതിർപ്പുള്ളത് കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാതിരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. രണ്ടിരട്ടിയാണ് നഷ്ടപരിഹാരം നൽകുന്നത്. അതിന് മുകളിൽ നൽകാനും സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സിൽവർ ലൈൻ‌ പദ്ധതിയ്‌ക്കെതിരായ സമരത്തിന്റെ ന്യായങ്ങൾ വിചിത്രമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

  കോഴിക്കോട്, മലപ്പുറം, കോട്ടയം, എറണാകുളം ജില്ലകളിലാണ് സിൽവർ ലൈനെതിരെ ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറിയത്. കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ സർവേ കല്ലുകൾ പിഴുതെറിയുകയും ചെയ്തു. ​ഗ്യാസ് കുറ്റി തുറന്നു വെച്ചുവരെ ചിലർ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.
  Published by:Rajesh V
  First published: