നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'തിരൂരിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാത്തതിന് കാരണം താലിബാൻ മനോഭാവം; സർക്കാർ  തയാറാകുന്നില്ലെങ്കിൽ BJP മുൻകൈയെടുക്കും': കെ സുരേന്ദ്രൻ

    'തിരൂരിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാത്തതിന് കാരണം താലിബാൻ മനോഭാവം; സർക്കാർ  തയാറാകുന്നില്ലെങ്കിൽ BJP മുൻകൈയെടുക്കും': കെ സുരേന്ദ്രൻ

    തുഞ്ചൻപറമ്പ് സന്ദർശിച്ച് കെ സുരേന്ദ്രൻ. തുഞ്ചത്ത് എഴുത്തച്ഛൻ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്  തിരൂരിൽ ബിജെപിയുടെ  സത്യഗഹ സമരം ഉദ്ഘാടനം ചെയ്തു.

    തുഞ്ചൻ പറമ്പിലെ കൃഷ്ണ ശില മണ്ഡപത്തിൽ കെ സുരേന്ദ്രൻ പുഷ്പാർച്ചന നടത്തുന്നു

    തുഞ്ചൻ പറമ്പിലെ കൃഷ്ണ ശില മണ്ഡപത്തിൽ കെ സുരേന്ദ്രൻ പുഷ്പാർച്ചന നടത്തുന്നു

    • Share this:
    മലപ്പുറം: ഭാഷാ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ്റെ പ്രതിമ തിരൂരിൽ സ്ഥാപിക്കാത്തത് താലിബാൻ മനോഭാവം ഉള്ളത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.  തുഞ്ചത്തെഴുത്തച്ഛൻ്റെ പ്രതിമ സ്ഥാപിക്കാൻ സമരം ചെയ്യേണ്ടി വരുന്നത് കേരളത്തിൽ മാത്രം നടക്കുന്ന കാര്യമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. തുഞ്ചൻ പറമ്പിൽ എഴുത്തച്ഛൻ്റെ പ്രതിമ സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി തിരൂരിൽ സത്യാഗ്രഹം നടത്തി.

    തിരൂർ തുഞ്ചൻപറമ്പിൽ ഭാഷാ പിതാവ് എഴുത്തച്ഛൻ്റെ പ്രതിമ സ്ഥാപിക്കണം എന്നത്  ബിജെപി അനുകൂല സംഘടനകൾ ഏറെ കാലമായി ഉയർത്തുന്ന ആവശ്യമാണ്. ഈ പ്രശ്നത്തിൽ പരസ്യ പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ് ബിജെപി. ലോക ചരിത്രത്തിൽ ഒരിടത്തും ഒരു ജനതയ്ക്കും അവരുടെ ഭാഷാപിതാവിന്റെ പ്രതിമ സ്ഥാപിക്കാൻ വേണ്ടി സമരം ചെയ്യേണ്ടി വന്നിട്ടില്ലെന്നും  മലപ്പുറം ജില്ലയിലെ കോൺഗ്രസിനും മുസ്ലിം ലീഗിനും സിപിഎമ്മിനും താലിബാൻ മനസാണുള്ളതെന്നും ഇത് കൊണ്ടാണ് പ്രതിമ സ്ഥാപിക്കാതിരിക്കുന്നത് എന്നും സത്യാഗ്രഹ വേദിയിൽ  കെ. സുരേന്ദ്രൻ പറഞ്ഞു.

    "തുഞ്ചത്ത് ആചാര്യൻ ഏതെങ്കിലും ജനവിഭാ​ഗത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടേയോ ഭാ​ഗമല്ല. എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ നാട്ടിൽ സ്ഥാപിച്ചാൽ മതേതരത്വം തകരുകയുമില്ല. മഹാഭൂരിപക്ഷം ജനങ്ങളും പ്രതിമ സ്ഥാപിക്കാൻ ആ​ഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ചില മതമൗലികവാദികളുടെ മുമ്പിൽ സർക്കാർ മുട്ടിലിഴയുകയാണ്. പ്രതിമ ചിലർക്ക് ഹറാമാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. അനിസ്ലാമികമാവാൻ ഏതെങ്കിലും വിഭാ​ഗത്തിന്റെ ആരാധനാലയത്തിലല്ല പൊതു സ്ഥലത്താണ് തുഞ്ചത്ത് ആചാര്യന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നത്. തങ്ങൾ പറയുന്നതു പോലെ മറ്റുള്ളവരും ജീവിക്കണമെന്നാണ് താലിബാൻ പറയുന്നത്. അത് തന്നെയാണ് മലപ്പുറത്തെ രാഷ്ട്രീയ പാർട്ടികളും പിന്തുടരുന്നത്."- സുരേന്ദ്രൻ പറഞ്ഞു.



    കെഎം മാണിയുടെ പ്രതിമയ്ക്ക് പോലും പണം മാറ്റിവെച്ച സർക്കാർ എഴുത്തച്ഛനെ  അവ​ഗണിക്കുകയാണ് എന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി."മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ടാണ് ഈ കാര്യത്തിൽ നിലപാടില്ലാത്തത് ?  എന്തുകൊണ്ടാണ് പ്രതിമ സ്ഥാപിക്കാത്തതെന്ന് പിണറായി വിജയൻ ജനങ്ങളോട് പറയണം. കെ എം മാണിയുടെ പ്രതിമയ്ക്ക് പോലും പണം മാറ്റിവെച്ച സർക്കാർ എഴുത്തച്ഛനെ എന്തിനാണ് അവ​ഗണിക്കുന്നത്? മന്ത്രി അബ്ദുൽ റഹ്മാൻ ഒരു വിഭാഗത്തിന്റെമാത്രം ജനപ്രതിനിധിയല്ല.  ആചാര്യന്റെ പ്രതിമ സ്വന്തം നാട്ടിൽ സ്ഥാപിക്കാതിരിക്കാൻ മതം കാരണമായെന്ന ചീത്തപേര് മലപ്പുറം ജില്ല മാറ്റണം. "



    സർക്കാർ പ്രതിമ സ്ഥാപിക്കുന്നില്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് തുഞ്ചത്ത് ആചാര്യന്റെ പ്രതിമ സ്ഥാപിക്കാൻ  ബിജെപി മുൻകൈ എടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.  എഴുത്തച്ഛന്റെ പ്രതിമ തിരൂരില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി തിരൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സത്യാഗ്രഹ സമരം  സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നേരത്തെ തിരൂർ തുഞ്ചൻ പറമ്പിലും കെ. സുരേന്ദ്രൻ സന്ദർശനം നടത്തിയിരുന്നു. തുഞ്ചൻ പറമ്പിലെ കൃഷ്ണ ശില മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തിയിരുന്നു. ഏറെക്കാലമായി ബിജെപി പല  വേദികളിലും ഈ വിഷയം  ഉയർത്തിയിരുന്നു എങ്കിലും ആദ്യമായാണ് ഒരു പരസ്യ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
    Published by:Rajesh V
    First published:
    )}