നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രി എ കെ ബാലനും പി എസ് സി ഉദ്യോഗാർത്ഥികളും തമ്മിൽ നാളെ ചർച്ച; പ്രതീക്ഷയർപ്പിച്ച് ഉദ്യോഗാർത്ഥികൾ

  മന്ത്രി എ കെ ബാലനും പി എസ് സി ഉദ്യോഗാർത്ഥികളും തമ്മിൽ നാളെ ചർച്ച; പ്രതീക്ഷയർപ്പിച്ച് ഉദ്യോഗാർത്ഥികൾ

  ചർച്ചയല്ല, തീരുമാനമാണ് ഇനി പ്രതീക്ഷിക്കുന്നതെന്ന് എൽജിഎസ് ഉദ്യോഗാർത്ഥികൾ

  ഫയൽ ചിത്രം

  ഫയൽ ചിത്രം

  • Share this:
   തിരുവനന്തപുരം: പെരുമാറ്റച്ചട്ടം നിലവിൽ വന്നെങ്കിലും ഞായറാഴ്ചത്തെ മന്ത്രിതല ചർച്ചയിൽ ശുഭപ്രതീക്ഷയെന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന പിഎസ് സി ഉദ്യോഗാർത്ഥികൾ.

   ചർച്ചയല്ല, തീരുമാനമാണ് ഇനി പ്രതീക്ഷിക്കുന്നതെന്ന് എൽജിഎസ് ഉദ്യോഗാർത്ഥികൾ പറഞ്ഞു. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ വൈരുദ്ധ്യം സർക്കാരിന് മുന്നിൽ ചൂണ്ടിക്കാട്ടുമെന്നും സിപിഒ ഉദ്യോഗാർത്ഥികളും പ്രതികരിച്ചു.

   ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് മന്ത്രി എ കെ ബാലനും പി എസ് സി ഉദ്യോഗാർത്ഥികളും തമ്മിലുളള ചർച്ച. സമരം അവസാനിപ്പിക്കാൻ നേരത്തെ നടന്ന ഉദ്യോഗസ്ഥതല ചർച്ചയിൽ ഉദ്യോഗാർത്ഥികൾ മുന്നോട്ട് വെച്ച കാര്യങ്ങൾ മന്ത്രി പരിശോധിക്കും. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് എൽജിഎസ് റാങ്ക്
   ഹോൾഡേഴ്സ് നടത്തുന്ന സമരം 33 ദിവസം പിന്നിട്ടിരിക്കുകയാണ്.

   ചർച്ച ആവർത്തിക്കുന്നതിലപ്പുറം ഉചിതമായ തീരുമാനമാണ് ഞായറാഴ്ച പ്രതീക്ഷിക്കുന്നതെന്ന് എൽജിഎസ് ഉദ്യോഗാർത്ഥി ലയ രാജേഷ് പ്രതികരിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിൽ ആശങ്കയില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്നും എൽജിഎസ് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.

   You may also like:'പി.സി ജോര്‍ജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാല്‍ കക്കൂസ് പോലും നാണിച്ച് പോകും': റിജില്‍ മാക്കുറ്റി

   ചർച്ചയിൽ പ്രതീക്ഷയെന്ന് സി പി ഒ ഉദ്യോഗാർത്ഥികളും പറഞ്ഞു. കഴിഞ്ഞതവണ നടന്ന ചർച്ചയിൽ ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തവണ നടക്കുന്ന മന്ത്രിതല ചർച്ചയിലും വൈരുദ്ധ്യം ചൂണ്ടിക്കാട്ടും. കാലാവധി അവസാനിച്ച ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ചർച്ചയിൽ ഉന്നയിക്കുമെന്നും സി പി ഒ ഉദ്യോഗാർത്ഥികൾ.
   You may also like:'ആ ലേഖനം ക്രൈസ്തവ വിഭാഗങ്ങളെ വേദനിപ്പിക്കാൻ അല്ലായിരുന്നു; താൻ തെറ്റിദ്ധരിക്കപ്പെട്ടു': പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

   അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയന്റെ നിരാഹാര സമരം താൽക്കാലികമായി അവസാനിപ്പിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്. മെയ് 3 ന് സമരം പുനരാരംഭിക്കാനാണ് തീരുമാനം.

   സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. സിവിൽ പൊലീസ് ഓഫീസേഴ്സ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ സമര പന്തലിലാണ് രാഹുൽ ആദ്യം എത്തിയത്. എല്ലാ റാങ്ക് ലിസ്റ്റുകളിലെ സമരക്കാരുമായും രാഹുൽ സംസാരിച്ചു. എല്ലാ സമരപന്തലും സന്ദർശിച്ച ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരമിരിക്കുന്ന പന്തലിൽ രാഹുൽ എത്തിയത്.

   അതിനു ശേഷം രാഹുൽ സെക്രട്ടേറിയറ്റ് നടയിൽ നിന്നും മടങ്ങി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.എൽ.എമാരായ ഷാഫി പറമ്പിൽ, കെ.എസ് ശബരീനാഥൻ, മുതല്‍ കെഎസ്‍യു സംസ്ഥാന പ്രസിഡന്റ്‌ കെ.എം.അഭിജിത്ത് തുടങ്ങിയവർ രാഹുലിനൊപ്പമുണ്ടായിരുന്നു.
   Published by:Naseeba TC
   First published: