• HOME
  • »
  • NEWS
  • »
  • kerala
  • »
  • Actor Suriya |'കേരളം രാജ്യത്തിന് മാതൃക'; ഷൈലജ ടീച്ചര്‍ സൂപ്പര്‍സ്റ്റാറും റോള്‍ മോഡലുമെന്ന് തമിഴ് സൂപ്പര്‍ താരം സൂര്യ

Actor Suriya |'കേരളം രാജ്യത്തിന് മാതൃക'; ഷൈലജ ടീച്ചര്‍ സൂപ്പര്‍സ്റ്റാറും റോള്‍ മോഡലുമെന്ന് തമിഴ് സൂപ്പര്‍ താരം സൂര്യ

'സാമൂഹിക മാറ്റത്തിന്റെ കാര്യത്തിലായാലും സിനിമയുടെ കാര്യത്തിലായാലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണ്.'- സൂര്യ പറഞ്ഞു.

  • Last Updated :
  • Share this:
കൊച്ചി: മുൻ കേരള ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ ടീച്ചർ (KK Shailaja Teacher) തൻ്റെ റോൾ മോഡലും സൂപ്പർ സ്റ്റാറുമൊക്കെയാണെന്ന് തമിഴ് നടൻ സൂര്യ (Suriya). 'ജയ് ഭീം' എന്ന ചിത്രം കണ്ട ശേഷം ഷൈലജ ടീച്ചർ വിളിച്ചെന്നും ആ കോൾ താനൊരിക്കലും മറക്കില്ലെന്നും സൂര്യ പറഞ്ഞു. ടീച്ചർ വിളിച്ചിട്ട് ചിത്രം ഇഷ്ടമായെന്ന് പറഞ്ഞത് ഞങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണ്.

കേരളത്തിൽ നിന്നും നിരവധി പേരാണ് സിനിമ മികച്ചതെന്ന അഭിപ്രായം അറിയിച്ചത് കൂടുതൽ നല്ല ചിത്രങ്ങൾ ചെയ്യാനുള്ള പ്രചോദനമാണിതെന്നു പുതിയ ചിത്രത്തിൻ്റെ റിലീസിൻ്റെ ഭാഗമായി കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സൂര്യ പറഞ്ഞു. തന്റെ പുതിയ ചിത്രമായ എതർക്കും തുനിന്തവന്റെ പ്രചാരണത്തിനായാണ് താരം കേരളത്തിൽ എത്തിയത്.

കേരളം എല്ലാ കാര്യത്തിലും മറ്റുളളവർക്ക് മാതൃകയാണെന്നും സൂര്യ പറഞ്ഞു. സാമൂഹിക മാറ്റത്തിന്റെ കാര്യത്തിലായാലും സിനിമയുടെ കാര്യത്തിലായാലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണ്. ഹൈദരാബാദോ മുംബൈയിലോ എവിടെ പോയാലും മലയാള സിനിമകളെ കുറിച്ചാണ് കൂടുതൽ ചർച്ചകളും നടക്കാറ്. ഗ്രേറ്റ് ഇന്ത്യൻ കിച്ചനും ജോജിയും തുടങ്ങി മിന്നൽ മുരളി വരെയുള്ള ചിത്രങ്ങൾ അക്കാര്യം വ്യക്തമാക്കും. ആ വഴിയിലുള്ള ഞങ്ങളുടെ ശ്രമമാണ് ജയ് ഭീം പോലുള്ള ചിത്രങ്ങൾ സൂര്യ കൂട്ടിച്ചേർത്തു.

ഷൈലജ ടീച്ചറിനെയും ആര്യാ രാജേന്ദ്രനും പോലെ പൊതുരംഗത്തെ സ്ത്രീകളുടെ സാന്നിദ്ധ്യമടക്കം കേരളം എല്ലാ കാര്യത്തിലും മറ്റുളളവർക്ക് മാതൃകയാണെന്നും സൂര്യ പറഞ്ഞു. നടിയ്ക്കെതിരായി നടന്ന അതിക്രമം നിർഭാഗ്യകരമാണെന്നും നടക്കാൻ പാടില്ലാത്തതായിരുന്നെന്നും സൂര്യ പറഞ്ഞു.

നമ്മ വീട്ട് പിള്ളൈ എന്ന ചിത്രത്തിന് ശേഷം പാണ്ടിരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എതര്‍ക്കും തുനിന്തവന്‍. അതിഗംഭീര ആക്ഷന്‍ രംഗങ്ങളാണ് ടീസറില്‍ ഒരുക്കിവച്ചിരിക്കുന്നത്. മാര്‍ച്ച് 10 ന് ചിത്രം തിയേറ്ററുകളിലെത്തും. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് സൂരറൈ പോട്രു, ജയ് ഭീം തുടങ്ങിയ സൂര്യയുടെ അവസാന രണ്ടു ചിത്രങ്ങളും ഒടിടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്തത്. ഒരിടവേളയ്ക്ക് ശേഷം സൂര്യ ചിത്രം തിയേറ്ററിലെത്തുന്ന സന്തോഷത്തിലാണ് ആരാധകർ ഇപ്പോൾ. പസങ്ക’, ‘ഇത് നമ്മ ആള്’, ‘നമ്മ വീട്ടു പിള്ളൈ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്.

ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഇന്ന് കൊച്ചിയിലെത്തിയ സൂര്യ സരിത തീയറ്റർ സന്ദർശിച്ചിരുന്നു. ഹർഷാരവത്തോടെയാണ് ആരാധകർ താരത്തെ വരവേറ്റത്. ആൾക്കൂട്ടത്തിലേക്ക് ഇറങ്ങിചെന്ന് ആരാധകരോട് സംസാരിക്കാനും സൂര്യ മറന്നില്ല.
Published by:Sarath Mohanan
First published: