HOME /NEWS /Kerala / KSRTC ബസിനുള്ളിൽ മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച നാടോടി സ്ത്രീകൾ അറസ്റ്റിൽ

KSRTC ബസിനുള്ളിൽ മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച നാടോടി സ്ത്രീകൾ അറസ്റ്റിൽ

devi-Maleeswari

devi-Maleeswari

വീട്ടമ്മയുടെ ഷോൾഡർ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ച്‌ ഓടി രക്ഷപ്പെടാൻ ശ്രമിച്ച നാടോടി സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്...

  • Share this:

    കൊല്ലം: കെ എസ് ആർ ടി സി (KSRTC) ബസിൽവെച്ച് മോഷണം നടത്തിയശേഷം ഓടിരക്ഷപെടാൻ ശ്രമിച്ച നാടോടി സ്ത്രീകൾ അറസ്റ്റിലായി. കൊട്ടാരക്കര കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലാണ് സംഭവം. പന്തളം സ്വദേശിനിയായ വീട്ടമ്മയുടെ ഷോൾഡർ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ച്‌ ഓടി രക്ഷപ്പെടാൻ ശ്രമിച്ച നാടോടി സ്ത്രീകളെയാണ് കൊട്ടാരക്കര പോലീസ് (Kerala Police) അറസ്റ്റു ചെയ്തത്. തമിഴ്‌നാട് സ്വദേശികളായ മാലീശ്വരി(25), ദേവി (25) എന്നിവരാണ് അറസ്റ്റിലായത്.

    KSRTC ബസിൽ പന്തളത്ത് നിന്നും തെങ്കാശിയിലേക്ക് പോകുന്നതിനായി കൊട്ടാരക്കര KSRTC ബസ് സ്റ്റാൻഡിൽ ബസിൽ നിന്നും ഇറങ്ങിയ സമയത്താണ് പന്തളം സ്വദേശിനിയായ വീട്ടമ്മയുടെ ഷോൾഡർ ബാഗിനുള്ളിൽ നിന്നും പണം മോഷടിച്ചത്. ഇതിനുശേഷം ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്. കൊട്ടാരക്കര പോലീസ് സ്റ്റേഷൻ എസ്.ഐ സുദർശന കുമാർ, എസ്.ഐ ഹബീബ്, സി.പി.ഒ ശുഭ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

    യുവാവിനെ പെൺ സുഹൃത്തിന്‍റെ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു; കാലിന് വെട്ടേറ്റ യുവാവ് ചികിത്സയിൽ

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    കൊല്ലം: യു​വാ​വി​നെ പെൺ സുഹൃത്തിന്‍റെ പി​താ​വ് വെ​ട്ടി പരിക്കേല്‍പ്പിച്ചു. ഉ​മ്മ​ന്നൂ​ര്‍ പാ​റ​ങ്കോ​ട് രാ​ധാ​മ​ന്ദി​ര​ത്തി​ല്‍ അ​ന​ന്ദു കൃ​ഷ്ണ​നാ​ണ് (24) വെ​ട്ടേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊട്ടാരക്കര ഓടനാവട്ടം വാ​പ്പാ​ല പു​രമ്പില്‍ സ്വ​ദേ​ശി ശ​ശി​ധ​ര​നെ​തി​രെ പൂ​യ​പ്പ​ള്ളി പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പത്തരയോടെയാണ് കേസിനാസ്പദമായ സം​ഭ​വം ഉണ്ടായത്.

    അ​ന​ന്ദു​വി​ന്‍റെ സ​ഹോ​ദ​രി​യെ വി​വാ​ഹം ക​ഴി​ച്ച​യ​ച്ച​ത് ശ​ശി​ധ​ര​ന്‍റെ അ​യ​ല്‍വീട്ടിലേക്കാണ്. തുടര്‍ന്ന് സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ ഇടയ്ക്കിടെ വരാറുണ്ടായിരുന്ന അനന്ദു കൃഷ്ണൻ പെൺകുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു. വി​വ​ര​മ​റി​ഞ്ഞ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ ബ​ന്ധം വി​ല​ക്കുകയും പൂ​യ​പ്പ​ള്ളി പൊ​ലീ​സി​ല്‍ അ​ന​ന്ദു​വി​നെ​തി​രെ പ​രാ​തി ന​ല്‍​കുകയും ചെയ്തു. ഇ​രു​കൂ​ട്ട​രെ​യും പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​ളി​പ്പി​ച്ച്‌ പ്ര​ശ്നം ഒ​ത്തു​തീ​ര്‍​പ്പാ​ക്കി ​വി​ട്ടു.

    Also Read- വധശിക്ഷയിൽനിന്ന് രക്ഷപ്പെട്ട 55കാരൻ അമിത സന്തോഷത്തിനിടെ ഹൃദയംപൊട്ടി മരിച്ചു

    എന്നാൽ ഇതിനുശേഷവും അനന്ദുവും പെൺകുട്ടിയും തമ്മിൽ ബന്ധം തുടർന്നു. അനന്ദു വാങ്ങിനൽകിയ മൊബൈൽഫോൺ വഴിയായിരുന്നു ഇരുവരും ബന്ധപ്പെട്ടിരുന്നത്. ഇക്കാര്യം അറിഞ്ഞതോടെയാണ് അനന്ദുവിനെ ആക്രമിക്കാൻ ശശിധരൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെ അനന്ദുവിന്‍റെ വീടിന്‍റെ സമീപത്ത് എത്തി ശശിധരൻ ഒളിച്ചിരുന്നു. രാത്രിയിൽ വീടിന് പുറത്തിറങ്ങിയ അനന്ദുവിനെ ശശിധരൻ പതിയിരുന്ന് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കാലിന് വേട്ടേറ്റ അനന്ദുവിന്‍റെ നിലവിളി കേട്ട് അയൽക്കാരും വീട്ടുകാരും ഓടിയെത്തിയപ്പോഴേക്കും ശശിധരൻ വെട്ടുകത്തി ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു.

    പ​രി​ക്കേ​റ്റ അ​ന​ന്ദുവിനെ ഉടൻതന്നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എത്തിച്ചു. കാലിനേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ പറയുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ശ​ശി​ധ​ര​നെതിരെ പൂ​യ​പ്പ​ള്ളി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആരം​ഭി​ച്ചു.

    First published:

    Tags: Kerala state rtc, Ksrtc, Ksrtc services