നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Mullaperiyar| മുല്ലപ്പെരിയാറിൽ കൂടുതൽ വെള്ളം തുറന്നുവിട്ട് തമിഴ്‌നാട്; സെക്കന്റിൽ പുറത്തുവിടുന്നത് 5612 ഘനയടി ജലം

  Mullaperiyar| മുല്ലപ്പെരിയാറിൽ കൂടുതൽ വെള്ളം തുറന്നുവിട്ട് തമിഴ്‌നാട്; സെക്കന്റിൽ പുറത്തുവിടുന്നത് 5612 ഘനയടി ജലം

  ഡാമിൽ നിന്നും കൂടുതൽ ജലം പുറത്തുവിടുന്നതിനാൽ പെരിയാർ തീരത്തുള‌ളവർ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ കളക്‌ടർ മുന്നറിയിപ്പ് നൽകി

  മുല്ലപ്പെരിയാർ ഡാം

  മുല്ലപ്പെരിയാർ ഡാം

  • Share this:
   ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ (Mullaperiyar Dam) ഏഴ് ഷട്ടറുകൾ 60 സെന്റീമീ‌റ്റർ വീതം ഉയർത്തി തമിഴ്‌നാട് (Tamil Nadu). സെക്കന്റിൽ 5612 ഘനയടി വെള‌ളമാണ് രാത്രി 10 മുതൽ പുറത്തുവിടുന്നത്. ഒൻപത് മണിവരെ മൂന്ന് ഷട്ടറുകൾ വഴി 3246 ഘനയടി വെള‌ളമായിരുന്നു പുറത്തുവിട്ടിരുന്നത്. 9 മണിയോടെ 4000 ഘനയടി വെള്ളം ഒഴുക്കി തുടങ്ങി. രാത്രി ഏഴരമണിയ്‌ക്കാണ് മുൻപ് വെള്ളം കൂടുതൽ വിട്ടുതുടങ്ങിയിരുന്നത്. ഡാമിൽ നിന്നും കൂടുതൽ ജലം പുറത്തുവിടുന്നതിനാൽ പെരിയാർ തീരത്തുള‌ളവർ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ കളക്‌ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

   141.95 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്ന് സ്പിൽ വേയിലെ ഒരു ഷട്ടർ ഒഴികെ ബാക്കി എല്ലാം അടക്കുകയും തമിഴ്നാട് കൊണ്ടു പോകുന്ന വെളളത്തിന്‍റെ അളവ് കുറക്കുകയും ചെയ്തിരുന്നു. ഇതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. നദിയിൽ ജലനിരപ്പ് കുറവായതിനാൽ വീടുകളിലേക്ക് വെള്ളം കയറാനുള്ള സാധ്യതയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ.

   കഴിഞ്ഞദിവസം അർധരാത്രിയിൽ ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ പലയിടത്തും വെള്ളം കയറുന്ന സ്ഥിതിയുണ്ടായി. ഇതോടെ പ്രദേശവാസികളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.68 അടിയിലെത്തി. 2401 അടിയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കേണ്ട പരിധി. 2401 അടിക്ക് മുകളിലേക്ക് ജലനിരപ്പ് എത്തുകയും മഴ ശക്തമാവുകയും ചെയ്താൽ മാത്രമേ ഇടുക്കി ഡാം തുറക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതുള്ളൂവെന്ന് കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.
   Published by:Rajesh V
   First published: