Tamil Nadu Weatherman | ഇടുക്കിയിലും വയനാട്ടിലും മഴ; കേരളത്തിന് വരാനിരിക്കുന്നത് കനത്ത മഴയുടെ ദിവസമെന്ന് വെതർമാൻ
Tamil Nadu Weatherman | ഇടുക്കിയിലും വയനാട്ടിലും മഴ; കേരളത്തിന് വരാനിരിക്കുന്നത് കനത്ത മഴയുടെ ദിവസമെന്ന് വെതർമാൻ
കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ ശക്തമായ മഴ ലഭിച്ച വയനാട് ജില്ലയിൽ പ്രത്യേകശ്രദ്ധ വേണമെന്നും വെതർമാൻ പറയുന്നു. അതുകൊണ്ടു തന്നെ വയനാട്ടിലും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും വെതർമാൻ പറഞ്ഞു.
കേരളത്തിൽ ശക്തമായ മഴ പ്രവചിച്ച് വീണ്ടും തമിഴ് നാട് വെതർമാൻ. ഇടുക്കി മേഖലയിലേക്ക് വീണ്ടും മഴമേഘങ്ങൾ നീങ്ങുന്നതായാണ് കാണുന്നതെന്നും തമിഴ്നാട് വെതർമാൻ കുറിച്ചു. പീരുമേടിൽ നിലവിൽ 70 മില്ലിമീറ്റർ മഴ ലഭിച്ചു കഴിഞ്ഞു. തമിഴ്നാട്ടിലെ ഗൂഡല്ലൂർ, പാന്തലൂർ മേഖലകളിലും മഴസ്ക്ക് സാധ്യതയുണ്ട്.
അതേസമയം, വയനാട് ജില്ലയിലും ശക്തമായ മഴ തുടരും. കൂടാതെ ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലും മഴ തുടരും.
ഓഗസ്റ്റ് പതിനൊന്നോടു കൂടി സംസ്ഥാനത്ത് മഴ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ ശക്തമായ മഴ ലഭിച്ച വയനാട് ജില്ലയിൽ പ്രത്യേകശ്രദ്ധ വേണമെന്നും വെതർമാൻ പറയുന്നു. അതുകൊണ്ടു തന്നെ വയനാട്ടിലും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും വെതർമാൻ പറഞ്ഞു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.