ചെന്നൈ: കേരളത്തിൽ മഴ തകർത്തു പെയ്യുകയാണ്. എന്നാൽ ഇങ്ങനെ മഴ പെയ്യുകയാണെങ്കിൽ കേരളത്തിന്റെ പോക്ക് ഒരു നേട്ടത്തിലേക്കാണെന്ന് പറയുകയാണ് തമിഴ്നാട് വെതർമാൻ.
മഴ ഇങ്ങനെ തുടർന്നാൽ രണ്ടോ മൂന്നോ ദിവസത്തിനകം 2000 മില്ലി മീറ്ററിലധികം മഴ കേരളത്തിന് ലഭിക്കുമെന്നും 150 വർഷത്തിനിടെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സെപ്റ്റംബർ ആയി ഈ സെപ്റ്റംബർ മാറുമെന്നാണ് വെതർമാൻ പറയുന്നത്.
അതേസമയം, പതിനഞ്ച് ദിവസം കൂടി ബാക്കിയുണ്ടെങ്കിലും 2300 മില്ലിമീറ്റർ എന്ന ഹാട്രിക് നേടാൻ പ്രയാസമാകുമെന്നും വെതർമാൻ ട്വീറ്റ് ചെയ്തു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും 2300 മില്ലിമീറ്ററിലധികം മഴ സംസ്ഥാനത്തിന് ലഭിച്ചിരുന്നു. 2018ൽ 2517 മില്ലിമീറ്ററും 2019ൽ 2310 മില്ലിമീറ്ററും മഴ ആയിരുന്നു സംസ്ഥാനത്തിന് ലഭിച്ചത്.
അതേസമയം, സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കാസർകോട് ഓറഞ്ച് അലർട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
You may also like: 'നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല'; മാധ്യമങ്ങൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി ജലീൽ [NEWS]വയനാട്ടിൽ കൊമ്പു കോർത്ത് കാട്ടുക്കൊമ്പൻമാർ; ഒരാനയ്ക്ക് ദാരുണാന്ത്യം [NEWS] പുതിയ കെപിസിസി സെക്രട്ടറിമാർ ഉടൻ; മുൻ മന്ത്രി പി കെ ജയലക്ഷ്മി അടക്കം 10 ജനറൽ സെക്രട്ടറിമാർ കൂടി [NEWS]ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ചെറിയ
വെള്ളപ്പൊക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇത് മുന്നിൽ കണ്ടുകൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു കഴിഞ്ഞിട്ടുണ്ട്. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും അതീവജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.