• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

രാസവസ്തുവിന്റെ സാന്നിധ്യം; കർണാടക-തമിഴ്നാട് ശർക്കര വിൽപനയ്ക്ക് നിരോധനം

News18 Malayalam
Updated: January 13, 2019, 9:49 AM IST
രാസവസ്തുവിന്റെ സാന്നിധ്യം; കർണാടക-തമിഴ്നാട് ശർക്കര വിൽപനയ്ക്ക് നിരോധനം
News18 Malayalam
Updated: January 13, 2019, 9:49 AM IST
കണ്ണൂർ: രാസവസ്തുവിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നു കണ്ണൂരിലേക്കു കൊണ്ടുവരുന്ന ശർക്കരയുടെ വിൽപന നിരോധിച്ചു. തുടക്കത്തിൽ കണ്ണൂരിലാണ് നിരോധനമെങ്കിലും മറ്റ് ജില്ലകളിലും നിരോധിക്കുമെന്നാണ് റിപ്പോർട്ട്. ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ അറിയിച്ചതാണ് ഇക്കാര്യം. മാരകമായ റോഡമിൻ-B എന്ന രാസവസ്തുവിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണിത്. പരിശോധനയ്ക്കെടുത്ത ആറ് സാമ്പിളുകളിൽ നാലെണ്ണത്തിലും റോഡമിൻ-B കണ്ടെത്തിയിരുന്നു. ശർക്കരയ്ക്ക് നല്ല നിറം ലഭിക്കാനാണ് ഇത് ചേർക്കുന്നത്. ഇത് ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവാണെന്ന് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

പഴശ്ശിരാജയിലെ നീക്കം ചെയ്ത രംഗം വൈറലാകുന്നു

ശർക്കരയിൽ രാസവസ്തുവുണ്ടെന്ന റിപ്പോർട്ട് വന്നതോടെ ഇതിന്‍റെ വിൽപന കണ്ണൂർ ജില്ലയിലെ വ്യാപാരികൾ നിർത്തിവെച്ചിട്ടുണ്ട്. അതിനിടെയാണ് ഭക്ഷ്യസുരക്ഷ വകുപ്പ് ഇത് നിരോധിച്ചത്. റോഡമിന് പുറമെ ബ്രില്യന്‍റ് ബ്ലൂ എന്ന രാസവസ്തുവും ശർക്കരയിൽ കണ്ടെത്തിയിട്ടുണ്ട്. രാസവസ്തു ചേർത്ത ശർക്കരയ്ക്ക് നല്ല തിളക്കമാർന്ന മഞ്ഞ നിറമാണുള്ളത്. ഇത് മുന്തിയ ഇനമാണെന്ന് പ്രചരിപ്പിച്ച് കൂടിയ വിലയാണ് അന്യസംസ്ഥാനങ്ങളിലെ മൊത്ത വ്യാപാരികൾ ഈടാക്കിയിരുന്നത്. എന്നാൽ അധികം മഞ്ഞ നിറമില്ലാത്ത കറുത്ത ശർക്കരയിൽ മായമില്ലെന്നും വിദഗ്ദ്ധർ സൂചിപ്പിക്കുന്നു.

First published: January 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...