'അയ്യപ്പഭക്തന്മാരുടെ ശ്രദ്ധക്ക്, ഇതെല്ലാം അനാചാരങ്ങളാണ്'; യുക്തിരഹിതമായ ആചാരങ്ങള്‍ ഒഴിവാക്കണമെന്ന് ഭക്തരോട് തന്ത്രി
'അയ്യപ്പഭക്തന്മാരുടെ ശ്രദ്ധക്ക്, ഇതെല്ലാം അനാചാരങ്ങളാണ്'; യുക്തിരഹിതമായ ആചാരങ്ങള്‍ ഒഴിവാക്കണമെന്ന് ഭക്തരോട് തന്ത്രി
അറിവില്ലായ്മ കാരണം ഒരാള്‍ ചെയ്യുന്നത് നിരവധി പേര് പിന്തുടരുന്നു. പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കരുതെന്ന പ്രചരണം ഒരു പരിധി വരെ ഫലം കണ്ട് തുടങ്ങുമ്പോഴാണ് കാനനപാത തുണി തൊട്ടിലുകള്‍ കൊണ്ട് നിറയുന്നത്.
പത്തനംതിട്ട: സന്നിധാനം മുതല്‍ പമ്പ വരെ കാനനപാതയിലെ മരങ്ങള്‍ നിറയെ ഇപ്പോള്‍ തുണി തൊട്ടിലുകളാണ്. ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വച്ച കല്ലുകളും സ്ഥിരം കാഴ്ചയാണ്. മറ്റുളളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പനിനീര് തെളിക്കും. ഇഷ്ടമുളളിടത്ത് ചന്ദന തിരികള്‍ കത്തിക്കും - എന്നാൽ, ഇതെല്ലാം അനാചാരങ്ങളാണ്.
അറിവില്ലായ്മ കാരണം ഒരാള്‍ ചെയ്യുന്നത് നിരവധി പേര് പിന്തുടരുന്നു. പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കരുതെന്ന പ്രചരണം ഒരു പരിധി വരെ ഫലം കണ്ട് തുടങ്ങുമ്പോഴാണ് കാനനപാത തുണി തൊട്ടിലുകള്‍ കൊണ്ട് നിറയുന്നത്. മരക്കൂട്ടം മുതല്‍ വലിയ നടപ്പന്തല്‍ വരെയുളള ചന്ദ്രാനന്ദന്‍ റോഡിന്റെ ഇരുവശത്തുമുളള മരങ്ങളിലാണ് തുണി തൊട്ടിലുകള്‍ കെട്ടുന്നത്. ഇത്തരം കാര്യങ്ങള്‍ യുക്തിരഹിതമാണെന്ന് തിരിച്ചറിഞ്ഞ് ഭക്തര്‍ ഒഴിവാക്കണമെന്നാണ് കണ്ഠരര് മഹേഷ് മോഹനരുടെ അഭ്യര്‍ഥന.
ഇതൊന്നും ക്ഷേത്രാചാരങ്ങളുടെ ഭാഗമല്ലെന്ന് ദേവസ്വം ബോര്‍ഡും സമ്മതിക്കുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നുളള തീര്‍ഥാടകരാണ് ഇത്തരം അനാചാരങ്ങള്‍ ചെയ്യുന്നത്. അതിനാല്‍ മറ്റ് ഭാഷകളില്‍ ബോധവത്കരണം അനിവാര്യമാണ്. ഇരുമുടി കെട്ടില്‍ പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന പ്രചരണം കൂടുതല്‍ സജീവമാക്കാനാണ് തീരുമാനം.
എല്ലാം അയ്യപ്പന് കാണുന്നുണ്ട് എന്ന ടാഗ് ലൈനോടെയാണ് പുതിയ പ്രചരണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ കെട്ട് നിറയ്ക്കുമ്പോള്‍ തന്നെ സപ്തകർമങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കും. ശബരിമലയില്‍ അചാരങ്ങള്‍ എന്തൊക്കെ, അനാചാരങ്ങള്‍ എന്തൊക്കെ എന്ന് അയ്യപ്പന്മാര്ക്ക് തിരിച്ചറിവ് നല്‍കുകയാണ് ലക്ഷ്യം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.