താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിൽ നടന്നത് ഗുരുതര ചട്ടലംഘനം എന്ന് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. ഓട്ടുമ്പ്രം തൂവൽ തീരത്തായിരുന്നു അപകടം. ബോട്ടിന് ലൈസൻസ് അടക്കമുള്ള രേഖകളില്ല. യാത്രക്കാർക്ക് പാസും നൽകിയിരുന്നില്ല എന്നും വിവരമുണ്ട്. രാത്രി വൈകിയും രക്ഷാപ്രവർത്തനം നടക്കുന്നെങ്കിലും ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. ഓവർലോഡ് ആയിരുന്നു എന്ന് സൂചന ലഭിക്കുന്നു. അപകടത്തിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തി വരുന്നതേയുള്ളൂ.
സ്ത്രീകളും കുട്ടികളുമാണ് യാത്രക്കാരിൽ ഏറെയും.
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ താനൂർ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് തിരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.