താനൂരിൽ അപകടത്തിൽ പെട്ടത് വിനോദയാത്രാ ബോട്ട്. ബോട്ടിൽ എത്ര പേർ ഉണ്ടായിരുന്നു എന്നതിനെ കുറിച്ച് ഔദ്യോഗികമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. ബോട്ട് മറിച്ചിടാൻ ശ്രമം നടക്കുന്നു. യാത്രക്കാരിൽ കൂടുതൽ കുട്ടികൾ ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. രക്ഷപെടുത്തിയവരിൽ 18 പേർ ആശുപത്രിയിൽ ചികിത്സയിലാണ് എന്ന് വിവരമുണ്ട്. ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച പലരുടെയും നില ഗുരുതരമാണ്. രക്ഷാപ്രവർത്തനത്തിന് വെളിച്ചക്കുറവ് പ്രശ്നമാണ്. രക്ഷാപ്രവർത്തകർ ഊർജിതമായി പ്രവൃത്തിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Tanur boat tragedy