• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരൂർ എംഎൽഎ സി മമ്മൂട്ടിക്ക് എതിരെ താനൂർ എംഎൽഎ വി അബ്ദുൽ റഹ്മാൻ നടത്തിയ 'ആദിവാസി' പരാമർശം വിവാദമായി

തിരൂർ എംഎൽഎ സി മമ്മൂട്ടിക്ക് എതിരെ താനൂർ എംഎൽഎ വി അബ്ദുൽ റഹ്മാൻ നടത്തിയ 'ആദിവാസി' പരാമർശം വിവാദമായി

"ആദിവാസികളുടെ ഇടയിൽ നിന്നും വന്ന് ഞങ്ങളെ ഇത് പഠിപ്പിക്കാൻ നിൽക്കണ്ട. ഞങ്ങൾ തിരൂരിൽ ജനിച്ചുവളർന്നവരാണ്. ഞങ്ങൾ ആദിവാസി ഗോത്രത്തിൽ നിന്ന് വന്നവരല്ല ആദിവാസികളെ പഠിപ്പിക്കേണ്ടത് അവിടെ പോയി പഠിപ്പിക്കുക. ഞങ്ങളുടെ അടുത്തുവന്നിട്ട് നിങ്ങൾ പഠിപ്പിക്കാൻ നിൽക്കണ്ട എന്ന് മാത്രമാണ് പറയാനുള്ളത് "-ഇതായിരുന്നു വി അബ്ദുൽ റഹ്മാൻ നടത്തിയ വിവാദ പരാമർശം.

സി. മമ്മൂട്ടി, വി അബ്ദുൽ റഹ്മാൻ

സി. മമ്മൂട്ടി, വി അബ്ദുൽ റഹ്മാൻ

  • Last Updated :
  • Share this:
മലപ്പുറം: താനൂർ എംഎൽഎ വി അബ്ദുൽ റഹ്മാൻ തിരൂർ എംഎൽഎ സി മമ്മൂട്ടിക്ക് എതിരെ നടത്തിയ 'ആദിവാസി' പരാമർശത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഒരു സമൂഹത്തെ ഒന്നടങ്കം ആധിക്ഷേപിക്കുന്ന പരാമർശമാണ് എംഎല്‍എ നടത്തിയതെന്നും ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും സി മമ്മൂട്ടി എംഎല്‍എ വ്യക്തമാക്കി.

Also Read- 'പടച്ചവന്‍ വലിയവനാണ്​, ചക്കിന്​ വെച്ചത്​ കൊക്കിന്​ കൊണ്ടു'; പരിഹാസവുമായി KT ജലീല്‍

തിരൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു താനൂർ എംഎൽഎ വി അബ്ദുൽറഹ്മാൻ്റെ വിവാദ പരാമർശം. "ആദിവാസികളുടെ ഇടയിൽ നിന്നും വന്ന് ഞങ്ങളെ ഇത് പഠിപ്പിക്കാൻ നിൽക്കണ്ട. ഞങ്ങൾ തിരൂരിൽ ജനിച്ചുവളർന്നവരാണ്. ഞങ്ങൾ ആദിവാസി ഗോത്രത്തിൽ നിന്ന് വന്നവരല്ല ആദിവാസികളെ പഠിപ്പിക്കേണ്ടത് അവിടെ പോയി പഠിപ്പിക്കുക. ഞങ്ങളുടെ അടുത്തുവന്നിട്ട് നിങ്ങൾ പഠിപ്പിക്കാൻ നിൽക്കണ്ട എന്ന് മാത്രമാണ് പറയാനുള്ളത് "-ഇതായിരുന്നു വി അബ്ദുൽ റഹ്മാൻ നടത്തിയ വിവാദ പരാമർശം.

Also Read- ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: ലീഗ് എംഎൽഎ എം.സി. കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഇതിന് എതിരെ സി മമ്മൂട്ടി എംഎല്‍എ രംഗത്തെത്തി." ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. നിയമപരമായ നടപടി സ്വീകരിക്കണം. എസ് സി - എസ് ടി കമ്മീഷൻ നടപടി സ്വീകരിക്കണം. ദേശീയ പട്ടിക ജാതി കമ്മീഷൻ നടപടി എടുക്കണം. അവരെ ഇകഴ്ത്തുകയും  മോശമാക്കി പറയുകയുമാണ് ചെയ്തത്. ഇത് ആ സമൂഹത്തോടും വർഗത്തോടും ചെയ്ത ക്രൂരത ആണ്. മുഖ്യമന്ത്രി ഉൾപ്പെടെ ഉളളവർ ഇതേ പറ്റി പ്രതികരിക്കണം. നിയമപരമായി എന്തൊക്കെ നടപടി സ്വീകരിക്കാൻ പറ്റുമോ അതൊക്കെ സ്വീകരിക്കണം " സി മമ്മൂട്ടി പറഞ്ഞു.

തിരൂർ മണ്ഡലത്തിലെ വികസന കാര്യങ്ങളെ ചൊല്ലി ആണ് എംഎൽഎമാർ തമ്മിൽ തർക്കം തുടങ്ങിയത്. തിരൂർ മണ്ഡലത്തിലെ വികസനത്തെ വിമർശിക്കാൻ  മണ്ഡലത്തിലെ വോട്ടർ കൂടിയായ തനിക്ക് അവകാശം ഉണ്ടെന്ന താനൂർ എംഎൽഎ വി അബ്ദുൽ റഹ്മാൻ്റെ പ്രസ്താവനയാണ് സി മമ്മൂട്ടിയെ ചൊടിപ്പിച്ചത്. താഴെ പാലം അപ്രോച്ച് റോഡിൻ്റെ നിർമാണം, മലയാളം സർവകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്ത സംഭവം തുടങ്ങിയ കാര്യങ്ങളിൽ ആണ് ഒരു എംഎൽഎമാരും തമ്മിൽ തർക്കം തുടങ്ങിയത്. ഇതാണ് വി അബ്ദുൽറഹ്മാൻ്റെ ആദിവാസി പരാമർശത്തോടെ മറ്റൊരു തലത്തിലേക്ക് വളർന്നത്.



വയനാട് സ്വദേശി ആയ സി മമ്മൂട്ടിയെ അധിക്ഷേപിക്കാൻ ഒരു മേഖലയെയും ജന വിഭാഗത്തെയും മുഴുവൻ അപഹസിക്കുന്ന തരത്തിൽ വി അബ്ദുൽ റഹ്മാൻ സംസാരിച്ചു എന്ന ആക്ഷേപം ശക്തമാകുകയാണ്.  ആദിവാസി ക്ഷേമ സംഘടന നേതാക്കളും വി അബ്ദുൽ റഹ്മാനെതിരെ രംഗത്ത് വന്നിട്ടുണ്ട്.  അതേസമയം വിവാദങ്ങളിൽ ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്ന നിലപാടിലാണ് വി അബ്ദുൽ റഹ്മാൻ എംഎൽഎ.
Published by:Rajesh V
First published: