Congress നേതാക്കൾ സി. പി. എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന നേതാക്കളുമായി കൂടിയാലോചിച്ച്; താരീഖ് അന്‍വര്‍
Congress നേതാക്കൾ സി. പി. എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന നേതാക്കളുമായി കൂടിയാലോചിച്ച്; താരീഖ് അന്‍വര്‍
കേരള നേതാക്കളെ വിശ്വാസത്തിലെടുത്ത് മാത്രമായിരിക്കും തീരുമാനമെടുക്കുകയെന്നും ശശി തരൂരിനും കെ വി തോമസിനും സെമിനാറിന് പങ്കെടുക്കണമങ്കില്‍ ഹൈക്കമാന്‍ഡ് അനുമതി വേണം.
കൊച്ചി: കോണ്‍ഗ്രസ് (Congress) നേതാക്കളെ സി പി എം(CPM) സെമിനാറില്‍ ക്ഷണിച്ച സംഭവത്തില്‍ പ്രതികരണവുമായി എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ (Tariq Anwar). സി. പി. എം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കും.
കെ. പി. സി. സി യുമായി കാര്യങ്ങള്‍ സംസാരിക്കും. സംസ്ഥാന രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോവേണ്ടത് സംസ്ഥാന നേതാക്കളാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കാര്യത്തെ കുറിച്ച് കെ.വി.തോമസ് ദേശീയ നേതൃത്വവുമായി സംസാരിച്ചിട്ടുണ്ട്. കേരള ഘടകത്തെ ബാധിക്കുന്ന വിഷയമെന്നും കെപിസിസി നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.
കേരള നേതാക്കളെ വിശ്വാസത്തിലെടുത്ത് മാത്രമായിരിക്കും തീരുമാനമെടുക്കുകയെന്നും ശശി തരൂരിനും കെ വി തോമസിനും സെമിനാറിന് പങ്കെടുക്കണമങ്കില്‍ ഹൈക്കമാന്‍ഡ് അനുമതി വേണം. ഈ കാര്യം എ. ഐ. സി. സി യുമായി കെ. വി. തോമസ് സംസാരിച്ചിട്ടുണ്ടെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. പി ടി തോമസിന്റെ നിര്യാണത്തോടെ ഒഴിവുവന്ന തൃക്കാക്കരയില്‍ സ്ഥാനാത്ഥി ചര്‍ച്ചകള്‍ക്ക് ബുധനാഴ്ച തുടക്കമാകുമെന്ന് താരിഖ് അന്‍വര്‍ അറിയിച്ചു. പ്രാദേശിക നേതാക്കളുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സി. പി. എം പാര്‍ട്ടി കോണ്‍ഗ്രസ് സര്‍ക്കാര്‍ പരിപാടിയല്ലെന്നും, അതില്‍ പങ്കെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടിയുമായി ഈ കാര്യം കൂടിയാലോച്ചിട്ടുണ്ട്. പങ്കെടുക്കേണ്ടെന്ന് പാര്‍ട്ടി അന്തിമമായി തീരുമാനിച്ചിട്ടില്ല. ഈ കാര്യം കെ. പി. സി. സി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി. ഡി. സതീശനുമായി കൂടിയാലോചിക്കുമെന്നും കെ. വി. തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
സി. പി. എം സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയോട് സംസാരിച്ച ശേഷം തീരുമാനിക്കുമെന്ന് ശശി തരൂര്‍ എം.പിയും നേരത്തെ വ്യക്തമാക്കിയിരുന്നു. കെ.പി.സി. സി പ്രസിഡന്റ് കെ. സുധാകരന്റെ വാക്കുകള്‍ ബഹുമാനത്തോടെ കാണുന്നു. എന്നാല്‍, പരിപാടിയില്‍ തന്നെ ക്ഷണിച്ചത് സി.പി.എം ദേശീയ നേതൃത്വമാണ്. ഇപ്പോള്‍ വിവാദത്തിനില്ല. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പരിഹരിക്കുമെന്നുമായിരുന്നു തരൂര്‍ വ്യക്തമാക്കിയത്.
അതേസമയം സെമിനാറില്‍ പ?ങ്കെടുക്കുന്നതിനുള്ള വിലക്ക് പാര്‍ട്ടി തീരുമാനമാണെന്ന്? കെ. പി. സി. സി പ്രസിഡന്റ്?? അറിയിച്ചിട്ടുണ്ടെന്ന് ഐ. എന്‍. ടി. യു. സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് പ്രതികരിച്ചിരുന്നു. അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ അത് അംഗീകരിച്ചു. ട്രേഡ് യൂനിയന്‍ സെമിനാറില്‍ നേരത്തേ പ?ങ്കെടുത്തിട്ടുണ്ടെന്നും അത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.സിപിഎം സെമിനാറില്‍ കോണ്‍ഗ്രസുകാര്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് കെ മുരളീധരന്റെ നിലപാട്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.