നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാന്തപുരത്തെ പാട്ടിലാക്കാന്‍ കോണ്‍ഗ്രസ്; താരിഖ് അന്‍വര്‍ മര്‍ക്കസിലെത്തി ചര്‍ച്ച നടത്തി

  കാന്തപുരത്തെ പാട്ടിലാക്കാന്‍ കോണ്‍ഗ്രസ്; താരിഖ് അന്‍വര്‍ മര്‍ക്കസിലെത്തി ചര്‍ച്ച നടത്തി

  ദേശീയ സാഹചര്യത്തില്‍ ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസ്സിനെയും മുന്നണിയെയും നിലനിര്‍ത്തുന്നതില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് വലിയ പ്രധാന്യമുണ്ട്.

  • Share this:
  കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ്  അന്‍വര്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി ചര്‍ച്ച നടത്തി. കാരന്തൂര്‍ മര്‍ക്കസിലെത്തിയായിരുന്നു കൂടിക്കാഴ്ച.

  നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കൂടിക്കാഴ്ചക്ക് രാഷ്ട്രീയ പ്രധാന്യമുണ്ട്. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കണമെന്ന് താരിഖ് അന്‍വര്‍ കാന്തപുരത്തോട് ആവശ്യപ്പെട്ടു. ദേശീയ സാഹചര്യത്തില്‍ ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസ്സിനെയും മുന്നണിയെയും നിലനിര്‍ത്തുന്നതില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് വലിയ പ്രധാന്യമുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാര്‍ വരേണ്ടതിന്റെ പ്രസക്തിയും താരിഖ് അന്‍വര്‍ കാന്തപുരത്തോട് വിശദീകരിച്ചു.


  ഇടതുപക്ഷവുമായി ചേര്‍ന്നുനില്‍ക്കുന്ന മതസംഘടനയായാണ് കാന്തപുരം വിഭാഗം. മന്ത്രി കെ.ടി ജലീലിനെതിരെ ആക്രമണമുണ്ടായപ്പോള്‍ പ്രതിരോധവുമായി കാന്തപുരം വിഭാഗം രംഗത്തെത്തിയിരുന്നു. നേരത്തെ സ്വതന്ത്ര രാഷ്ട്രീയ നിലപാട് സ്വീകരിച്ചിരുന്ന കാന്തപുരം വിഭാഗം മുസ്ലിം ലിഗ് എതിര്‍പ്പ് ശക്തമായതോടെ ഇടതുമുന്നണിയുമായി നല്ല ബന്ധത്തിലാവുകയായിരുന്നു.

  You may also like:കൂട്ടുകാരിയോടുള്ള 'ഇഷ്ടം' തുറന്നു പറഞ്ഞ് എട്ടുവയസുകാരി; സ്കൂളിൽ നിന്നും പുറത്താക്കി അധികൃതർ

  You may also like:അഹമ്മദ് ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കി; കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി പി.വി അബ്ദുള്‍വഹാബ്

  ലീഗ് അനുകൂല സംഘടനയായ സമസ്ത ഇ.കെ വിഭാഗവുമായി സി.പി.എം നേതാക്കള്‍ പല ചര്‍ച്ചകളും നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും വോട്ടായി മാറുമെന്ന് പാര്‍ട്ടി നേതൃത്വം കരുതുന്നില്ല. കാസര്‍ക്കോട് ലീഗ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കാന്തപുരം വിഭാഗം യുവജന സംഘടയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.  മതേരത്വത്തെ ശക്തിപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് ജാഗ്രത കാണിക്കണമെന്ന് കാന്തപുരം താരിഖ് അന്‍വറിനോട് ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ യു.ഡി.എഫുമായി അടുപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇടത് ആഭിമുഖ്യം പുലർത്തുന്ന കാന്തപുരവുമായി നടത്തിയ കൂടിക്കാഴ്ച.

  20 മിനുട്ടോളം നീണ്ട കൂടിക്കാഴ്ചയിൽ എ.ഐ.സി.സി  സെക്രട്ടറി പി  മോഹന്‍, കെ.പി.സി.സി  വൈസ് പ്രസിഡന്റ്   ടി.സിദ്ധീഖ് എന്നിവര്‍ പങ്കെടുത്തു.
  Published by:Naseeba TC
  First published:
  )}