നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • TCS കേരളത്തില്‍ 600 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ധാരണ; ലുലു ഗ്രൂപ്പിനും വി ഗാര്‍ഡിനും നിക്ഷേപ പദ്ധതികള്‍

  TCS കേരളത്തില്‍ 600 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ധാരണ; ലുലു ഗ്രൂപ്പിനും വി ഗാര്‍ഡിനും നിക്ഷേപ പദ്ധതികള്‍

  കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക് ആന്റ് മാനുഫാക്ചറിംഗ് ക്‌ളസ്റ്ററിലാണ് പുതിയ നിക്ഷേപ പദ്ധതി.

  ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്

  ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്

  • Share this:
   തിരുവനന്തപുരം: ലോകോത്തര ഐ.ടി കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് 600 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ നടത്താന്‍ ധാരണയായതായി വ്യവസായ മന്ത്രി പി രാജീവ് നിയമസഭയെ അറിയിച്ചു. കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക് ആന്റ് മാനുഫാക്ചറിംഗ് ക്‌ളസ്റ്ററിലാണ് പുതിയ നിക്ഷേപ പദ്ധതി. ധാരണാപത്രം ഉടനെ ഒപ്പുവക്കും.

   ഐ.ടി, ഐ.ടി.ഇ.എസ്, ഡാറ്റ പ്രോസസിംഗ് കാമ്പസാണ് ടി.സി.എസിന്റെ പദ്ധതി. 600 കോടി രൂപയുടെ തന്നെ രണ്ടാംഘട്ട വികസനവും പൂര്‍ത്തിയാകുമ്പോള്‍ അഞ്ചു മുതല്‍ ഏഴുവരെ വര്‍ഷത്തിനുള്ളില്‍ 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണിത്.

   Also Read-ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ മരണം; പോലീസ് അന്വേഷണം ആരംഭിക്കുന്നു

   വി ഗാര്‍ഡിന്റെ ഇലക്ട്രോണിക് ലാബ്, ടെസ്റ്റിംഗ് ലാബ്, റിലയബിലിറ്റി ലാബ് പദ്ധതിക്കായി കിന്‍ഫ്ര ഇ.എം.സി ലാബില്‍ ഭൂമി അനുവദിച്ചു. 120 കോടി രൂപയുടെ നിക്ഷേപത്തിലൂടെ 800 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക.

   Also Read-RAIN ALERT|സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

   ലുലു ഗ്രൂപ്പ് തിരുവനന്തപുരം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ ഇലക്ട്രോണിക് വെയര്‍ഹൗസ് യൂണിറ്റ് സ്ഥാപിക്കും. 700 ലക്ഷം രൂപ മുതല്‍ മുടക്കുള്ള പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 850 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

   Also Read-'കേരളത്തിലെ കോവിഡ് പ്രതിരോധവും, വാക്‌സിന്‍ വിതരണവും സമ്പൂര്‍ണ പരാജയം'; കെ സുധാകരന്‍

   ഫെയര്‍ എക്‌സ്‌പോര്‍ട്ട്‌സ് എറണാകുളം ഹൈടെക് പാര്‍ക്കില്‍ ഫുഡ് പ്രോസസിംഗ് യൂണിറ്റ് ആരംഭിക്കുമെന്നും 200 കോടി രൂപയുടെ പദ്ധതിയാണിതെന്നും വ്യവസായ മന്ത്രി വ്യക്തമാക്കി.
   Published by:Jayesh Krishnan
   First published:
   )}