നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ടാറ്റൂ ചെയ്യൽ ഇനി എളുപ്പമാകില്ല; ലൈസൻസ് നിർബന്ധമാക്കാൻ തീരുമാനം

  ടാറ്റൂ ചെയ്യൽ ഇനി എളുപ്പമാകില്ല; ലൈസൻസ് നിർബന്ധമാക്കാൻ തീരുമാനം

  ടാറ്റൂവിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും വസ്തുക്കൾക്കും സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ അംഗീകാരം വേണം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്തെ ടാറ്റൂ ആർടിസ്റ്റുകൾക്കും സ്റ്റുഡിയോകൾക്കും ലൈസൻസ് നിർബന്ധമാക്കാൻ തീരുമാനം. ടാറ്റൂ ചെയ്യുന്നതിലൂടെയുള്ള ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.

   ലൈസൻസിന് അപേക്ഷിക്കാൻ സമയപരിധിയുണ്ട്. ടാറ്റൂവിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും വസ്തുക്കൾക്കും സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ അംഗീകാരം വേണം. ഡിസ്പോസബിൾ സൂചികളും ട്യൂബുകളും മാത്രമേ ഉപയോഗി‍ക്കാവൂ.

   മെഡിക്കൽ ഓഫിസർ, ഹെൽത്ത് സൂപ്പർവൈസർ, ജില്ലാ കെമിക്കൽ അനലിറ്റിക്കൽ ലാബ് ഉദ്യോഗസ്ഥൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ എന്നിവർ അടങ്ങുന്ന നാലംഗ സമിതിയായിരിക്കും ലൈസൻസ് നൽകുക. തദ്ദേശഭരണ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമിതി.

   ലൈസൻസിന് അപേക്ഷിക്കുന്ന ആർടിസ്റ്റുകൾ തങ്ങളുടെ യോഗ്യത, പരിശീലനം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കാൻ സർട്ടിഫിക്കറ്റുകൾ സമിതി മുൻപാകെ ഹാജരാക്കണം. ഹെൽത്ത് ഇൻസ്പെക്ടർമാർ ഈ കേന്ദ്രങ്ങളിൽ പരിശോധന നടത്തണം.

   You may also like:Durga Krishna | ഓമനിച്ച് കൊതിതീരും മുൻപേ വിടവാങ്ങൽ; ദുഃഖവാർത്തയുമായി നടി ദുർഗ്ഗ കൃഷ്ണ

   ഉത്സവ കേന്ദ്രങ്ങളിലും മറ്റും ടാ‍റ്റൂവിനായി ഒരേ സൂചികൾ ഉപയോഗിക്കുന്നതും അശാസ്ത്രീയ രീതികൾ പിന്തുടരുന്നതും ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നതായി ആരോഗ്യ വകുപ്പ് ഡയറക്ടർ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.

   കുഴല്‍പ്പണക്കേസ്: 1.1 കോടി രൂപ പിടിച്ചു; 96 സാക്ഷി മൊഴി രേഖപ്പെടുത്തി; 20 പ്രതികളെ അറസ്റ്റ് ചെയ്തു; മുഖ്യമന്ത്രി

   കൊടകര കുഴല്‍പ്പണ മൂന്നരക്കോടിയില്‍ ഒരു കോടി ഒരു ലക്ഷത്തി പന്ത്രണ്ടായിരത്തിയൊന്ന് രൂപ പൊലീസ് പിടിച്ചെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷത്തെ ഷാഫി പറമ്പിൽ എം.എൽ.എ  നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി.

   20 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തു. 1.12 കോടി രൂപയും സ്വര്‍ണവും ഇതിനകം പിടികൂടിയിട്ടുണ്ട്. 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇ.ഡി കേരളാപോലീസിനോട് ആവശ്യപ്പെട്ട രേഖകള്‍ ജൂണ്‍ ഒന്നിന് കൈമാറിയെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്. അതുകൊണ്ട് തന്നെ സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
   Published by:Naseeba TC
   First published:
   )}