കോട്ടയം: റോഡിലെ കുഴി മൂടുന്നതിനിടെ ടാക്സി ഡ്രൈവർ കാറിടിച്ച മരിച്ചു. കോട്ടയം കുറിച്ചി എസ് പുരം നെടുംപറമ്പിൽ റെജി(58)യാണ് മരിച്ചത്. റോഡിലെ കുഴി കല്ലും മണ്ണമിട്ട് മൂടുന്നതിനിടെ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം.
കുറിച്ചി മന്ദിരം കവല സ്റ്റാന്‍ഡിലെ കാർ ഡ്രൈവറായിരരുന്നു റെജി. അപകടം നടന്നയുടനെ റെജിയെ മറ്റു ഡ്രൈവർമാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.