• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോക്ക്ഡൗൺ കാലത്ത് അത്യാവശ്യ യാത്രകൾ നിറവേറ്റാൻ വിളിക്കൂ; ടാക്സി വീട്ടിലെത്തും

ലോക്ക്ഡൗൺ കാലത്ത് അത്യാവശ്യ യാത്രകൾ നിറവേറ്റാൻ വിളിക്കൂ; ടാക്സി വീട്ടിലെത്തും

കൺട്രോൾ റൂം നമ്പറിലേക്ക് വിളിച്ചാൽ ടാക്സി വീട്ടിലെത്തും

ടാക്സി സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

ടാക്സി സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

  • Share this:
ലോക്ക്ഡൗൺ കാലത്ത് യാത്രാ സൗകര്യം ഇല്ലാത്തത് കാരണം ചികിത്സ അടക്കമുള്ള അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ ദുരിതത്തിലായിരിക്കുന്നവർ ഇനി ആശങ്കപ്പെടേണ്ട. 2323272 എന്ന കൺട്രോൾ റൂം നമ്പറിലേക്ക് വിളിച്ചാൽ ടാക്സി വീട്ടിലെത്തും. തുടർന്ന് ആവശ്യം നിറവേറ്റിയ ശേഷം വീട്ടിൽ തിരികെ എത്തിക്കുകയും ചെയ്യും. സൗജന്യമായാണ് സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

You may also like:ജോലിക്ക് കിട്ടിയ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി മലപ്പുറത്തെ അതിഥി തൊഴിലാളികൾ [PHOTOS]കുവൈറ്റിൽ പൊതുമാപ്പ് ലഭിച്ച് മടങ്ങുന്നവർക്കു എമർജൻസി സർട്ടിഫിക്കറ്റുകൾ സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ [NEWS]നാല് ജില്ലകളിൽ കർശന നിയന്ത്രണം തുടരും; ജില്ലകളെ നാലായി തിരിക്കും [PHOTO]

ലോക്ക്ഡൗണിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ നിരവധി പേർ യാത്ര സൗകര്യമില്ലാത്തതിനാൽ ചികിത്സ ലഭ്യമാകാതെ കഴിയുന്ന കാര്യം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിനാൽ അവശത അനുഭവിക്കുന്ന വയോധികർക്ക് കൈത്താങ്ങാകുക എന്ന ലക്ഷൃത്തോടെയാണ് പദ്ധതി.

24 മണിക്കൂറും ടാക്സി സർവീസ് ലഭ്യമാകും. മഹിന്ദ്രാ ലോജിസ്റ്റിക്സുമായി ചേർന്നാണ് സിറ്റി പൊലീസ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.  പദ്ധതിയുടെ ഉദ്ഘാടനം സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ നിർവഹിച്ചു. നേരത്തെ കൊച്ചിയിൽ പദ്ധതിക്ക് തുടക്കമിട്ടിരുന്നു.

Published by:user_57
First published: