തിരുവനന്തപുരം: ക്ഷയരോഗത്തെ തുടർന്ന് പുള്ളിമാനുകളും കൃഷ്ണമൃഗങ്ങളും മരിച്ച തിരുവനന്തപുരം മൃഗശാലയിൽ മ്യുസിയം- മൃഗശാലാ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പരിശോധന നടത്തി. പ്രതിരോധ നടപടികൾ ഊർജിതമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മൃഗങ്ങളെ ശുശ്രൂക്ഷിക്കുന്നവർ മുൻകരുതൽ എടുക്കണം. ജീവനക്കാർക്ക് ഗ്ലൗസ് മാസ്ക് , ഷൂ തുടങ്ങിയവ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷം 52 കൃഷ്ണ മൃഗങ്ങളും മാനുകളുമാണ് മൃഗശാലയിൽ ക്ഷയ രോഗത്തെ തുടർന്ന് ചത്തത്.
Also Read- പാലക്കാട് വിറപ്പിച്ച ‘ധോണി’യെ നല്ലനടപ്പ് പഠിപ്പിക്കാൻ പുതിയ പാപ്പാനെത്തും; പ്രത്യേക ഭക്ഷണ മെനു തയ്യാർ
കഴിഞ്ഞ ഒരാഴ്ചയായി മൃഗശാലയെ പറ്റി വാർത്തകൾ കണ്ടിരുന്നു. സംഭവത്തിൽ ഡയറക്ടറോട് ആദ്യമേ വിശദീകരണം തേടിയിരുന്നു. മാനും കൃഷ്ണമൃഗവും ചത്ത സംഭവം ഉണ്ടായിട്ടുണ്ട്. ക്ഷയരോഗം ഉണ്ടെങ്കിൽ തണുപ്പ് ബാധിച്ചാൽ മരണം പെട്ടെന്ന് സംഭവിക്കാം. മറ്റ് സംസ്ഥാനങ്ങളിലും ഇതേ സ്ഥിതി ഉണ്ട്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസ് റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
മൃഗങ്ങൾക്ക് പ്രതിരോധ മരുന്ന് നൽകുന്നുണ്ട്. രോഗം മനുഷ്യരിലേക്ക് പകരാതിരിക്കാൻ മൃഗങ്ങളെ ശുശ്രൂക്ഷിക്കുന്നവർ മുൻകരുതൽ എടുക്കണമെന്നും സന്ദർശകരിലേക്ക് രോഗം പകരില്ലെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ മൃഗങ്ങളെയും പക്ഷികളെയും മ്യൂസിയത്തിലേക്ക് കൊണ്ടുവരുമെന്നും മന്ത്രി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.