തിരുവനന്തപുരം: ശബരിമല കേസിൽ ഇടപെടേണ്ടത് എങ്ങനെയെന്ന കാര്യത്തിൽ ദേവസ്വം ബോർഡിൽ ആശയക്കുഴപ്പം. കോടതിയിൽ ബോർഡിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ ആര് എന്നതിൽ പോലും ഇനിയും വ്യക്തതയായിട്ടില്ല.
റിട്ട് ഹർജികളും റിവ്യു ഹർജികളും തുറന്ന കോടതിയിലാണ് കേൾക്കുക. അതിൽ ഏതു തരത്തിലാവും ഇടപെടുക എന്ന ചോദ്യത്തിന് ദേവസ്വം ബോർഡിന് വ്യകതമായ ഉത്തരമില്ല. ഏതെങ്കിലും റിവ്യുവിന് ഒപ്പം റിപ്പോർട്ട് സമർപ്പിക്കാനുളള അപേക്ഷ നൽകുന്നതും പരിഗണനയിലാണ്. ഇതിൽ തീരുമാനം എടുക്കും മുമ്പ് നേരത്തെ നിശ്ചയിച്ച അഭിഭാഷകൻ അഭിഷേക് സിംഗ്വിയെ ലഭിക്കുമോ എന്നറിയണം. ഇല്ലെങ്കിൽ പുതിയ അഭിഭാഷകനെ കണ്ടെത്തണം. ഇതിനിടെയാണ് ബോർഡിന്റെ ചാഞ്ചാട്ട നിലപാടുകൾക്ക് എതിരെ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ പരസ്യ വിമർശനവും വന്നത്.
ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാനില്ലെന്ന നിലപാട് ബോർഡ് പ്രസിഡന്റ് സ്വീകരിച്ചതും മുഖ്യമന്ത്രിയുടെ വിമർശനത്തെ തുടർന്നാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.