• HOME
 • »
 • NEWS
 • »
 • kerala
 • »
 • ശമ്പളം ഉണ്ടെങ്കിൽ TDS പിടിക്കാം; അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യത്തിൽ ഹൈക്കോടതി

ശമ്പളം ഉണ്ടെങ്കിൽ TDS പിടിക്കാം; അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യത്തിൽ ഹൈക്കോടതി

സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമെന്ന ബൈബിൾ വാക്യം ഉദ്ധരിച്ച് കൊണ്ടാണ് ഡിവിഷൻബെഞ്ച് വിധി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  കൊച്ചി: അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് ടി ഡി എസ് പിടിക്കുന്നതിൽ അപാകതയില്ലെന്ന് ഹൈക്കോടതി. മത സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ടി ഡി എസ് ഇളവ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

  ശമ്പളത്തിൽ നിന്ന് നിശ്ചിത നിരക്കിൽ ടി ഡി എസ് നൽകാൻ ആദായ നികുതി നിയമ പ്രകാരം ബാധ്യതയുണ്ട്. ശമ്പള വരുമാനമുണ്ടെങ്കിൽ ടി ഡി എസും ബാധകമാണ്. നിയമപ്രകാരം നികുതി ഈടാക്കുന്നത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ലെന്നും കോടതി. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമെന്ന ബൈബിൾ വാക്യം ഉദ്ധരിച്ച് കൊണ്ടാണ് ഡിവിഷൻബെഞ്ച് വിധി.

  ക്രിസ്ത്യൻ നാടാര്‍ സംവരണത്തിന് സ്റ്റേ; OBC പട്ടിക വിപുലീകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി

  സംവരണ പട്ടികയിലില്ലാതിരുന്ന ക്രിസ്​ത്യൻ നാടാർ വിഭാഗങ്ങളെ ഒ ബി സി പട്ടികയിൽ ഉൾപ്പെടുത്തിയ സർക്കാർ ഉത്തരവിന്​ ഹൈക്കോടതി സ്റ്റേ. സംവരണം ലഭിച്ചു കൊണ്ടിരിക്കുന്ന ഹിന്ദു നാടാർ, സൗത്ത് ഇന്ത്യൻ യുണൈറ്റഡ് ചർച്ച് (എസ് ഐ യു സി) ഒഴികെയുള്ള നാടാർ വിഭാഗങ്ങൾക്ക് സംവരണം അനുവദിക്കുന്ന നടപടി ചോദ്യം ചെയ്​ത്​ നൽകിയ ഹർജിയിലാണ്​ ജസ്റ്റിസ് പി ബി സുരേഷ് കുമാറി​ന്റെ ഇടക്കാല ഉത്തരവ്.

  മോസ്റ്റ്‌ ബാക്ക് വാർഡ് കമ്മ്യൂണിറ്റിസ് ഫെഡറേഷൻ (എം ബി സി എഫ്) സംസ്ഥാന ജനറൽ സെക്രട്ടറി എസ് കുട്ടപ്പൻ ചെട്ടിയാർ, അക്ഷയ് എസ് ചന്ദ്രൻ എന്നിവരാണ്​ ഹരജി നൽകിയത്​. ജയ്ശ്രീ ലക്ഷ്മൺ റാവു പാട്ടീൽ കേസിലെ ഉത്തരവ് അനുസരിച്ച് പിന്നാക്ക പട്ടികയിൽ കൂട്ടിച്ചേർക്കൽ നടത്താൻ ഭരണഘടനയുടെ 102ാം ഭേദഗതിക്കുശേഷം രാഷ്​ട്രപതി തീരുമാനമെടുക്കണ​മെന്നും അല്ലാത്തപക്ഷം നടപടി ഭരണഘടന വിരുദ്ധമാണെന്നും പ്രഥമ ദൃഷ്​ട്യാ വിലയിരുത്തിയാണ്​ ഉത്തരവ്​.

  Also Read- ഹരീഷ് വാസുദേവൻ അപമാനിച്ചുവെന്ന വാളയാർ പെൺകുട്ടികളുടെ അമ്മയുടെ പരാതി; കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു

  102ാം ഭേദഗതി പ്രകാരം 2018 ഓഗസ്​റ്റ്​ 15 മുതൽ രാഷ്​ട്രപതിക്കാണ് പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാനുള്ള അധികാരം എന്നായിരുന്നു ഹർജിക്കാരുടെ വാദം. ഹർജി തീർപ്പാക്കുന്നതുവരെ സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരമുള്ള തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിക്കാരുടെ ഇടക്കാല ആവശ്യം. ഇത്​ പരിഗണിച്ചാണ്​ ഉത്തരവിലെ തുടർ നടപടികൾ സ്റ്റേ ചെയ്​തത്​. ഹർ‌ജിക്കാർക്ക് വേണ്ടി അഭിഭാഷകരായ ടി ആർ രാജേഷ്, പയ്യന്നൂർ ഷാജി എന്നിവർ ഹാജരായി.

  Also Read- അനുവാദമില്ലാത്ത ലൈംഗിക ബന്ധം വിവാഹമോചനത്തിന് കാരണം; ഭാര്യയുടെ ശരീരത്തിന്റെ ഉടമയല്ല ഭർത്താവ്: കേരള ഹൈക്കോടതി

  നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സര്‍ക്കാര്‍ എടുത്ത വലിയ രാഷ്ട്രീയ തീരുമാനങ്ങളിലൊന്നായിരുന്നു ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒ ബി സിയില്‍ ഉള്‍പ്പെടുത്തിയുള്ള ഉത്തരവ്. ഇതിലൂടെ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാനും എൽ ഡി എഫിന് സാധിച്ചിരുന്നുവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
  Published by:Rajesh V
  First published: