'പരീക്ഷയെഴുതി നൽകിയത് പഠനത്തിൽ പിന്നാക്കാവസ്ഥയിലായ വിദ്യാർഥികൾക്ക്'; പരീക്ഷ ആൾമാറാട്ടത്തിൽ കുറ്റം സമ്മതിച്ച് അധ്യാപകൻ

പഠനത്തിൽ പിന്നോക്കാവസ്ഥയുള്ള രണ്ടു കുട്ടികളുടെ പരീക്ഷയാണ് എഴുതി നൽകിയതെന്ന് സസ്പെന്റ് ചെയ്യപ്പെട്ട അധ്യാപകൻ നിഷാദ് മുഹമ്മദ് സമ്മതിച്ചു

news18india
Updated: May 10, 2019, 1:38 PM IST
'പരീക്ഷയെഴുതി നൽകിയത് പഠനത്തിൽ പിന്നാക്കാവസ്ഥയിലായ വിദ്യാർഥികൾക്ക്'; പരീക്ഷ ആൾമാറാട്ടത്തിൽ കുറ്റം സമ്മതിച്ച് അധ്യാപകൻ
exam
  • Share this:
കോഴിക്കോട്: പരീക്ഷ ആൾമാറാട്ടത്തിൽ കുറ്റം സമ്മതിച്ച് സസ്പെൻറ് ചെയ്യപ്പെട്ട മുക്കം നീലേശ്വരം സ്കൂൾ അധ്യാപകൻ നിഷാദ് വി.മുഹമ്മദ്. പഠനത്തിൽ പിന്നാക്ക അവസ്ഥയിലായിരുന്നതുകൊണ്ടാണ് വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതി നൽകിയതെന്നും എന്നാൽ സ്വന്തം തീരുമാനപ്രകാരമല്ല ചെയ്തതെന്നും നിഷാദ് ന്യൂസ് 18 നോടു പറഞ്ഞു.

പഠനത്തിൽ പിന്നോക്കാവസ്ഥയുള്ള രണ്ടു കുട്ടികളുടെ പരീക്ഷയാണ് എഴുതി നൽകിയതെന്ന് സസ്പെന്റ് ചെയ്യപ്പെട്ട അധ്യാപകൻ നിഷാദ് മുഹമ്മദ് സമ്മതിച്ചു. പിന്നിൽ സാമ്പത്തിക താൽപര്യമില്ലെന്നും അധ്യാപകർ ന്യൂസ് 18 നോടു പറഞ്ഞു.

Also read: വിജയശതമാനം കൂട്ടാൻ വിദ്യാർഥികൾക്കായി അധ്യാപകർ പരീക്ഷ എഴുതി; പ്രിൻസിപ്പലിനുൾപ്പടെ സസ്‌പെൻഷൻ

അതേ സമയം സ്കൂകൂളിൽ പഠന പിന്നാക്കാവസ്ഥയില്ലെന്ന് പി.ടി.എ പ്രസിഡണ്ട് അബൂബക്കർ പ്രതികരിച്ചു. പുറത്തു വന്ന വാർത്തകൾ സ്കൂളിനെ പ്രതിസന്ധിയിലാക്കുന്നതാണ്. അന്വേഷണം നടക്കുന്ന കാര്യം അധ്യാപകർ പി.ടി.എയെ അറിയിക്കാതിരുന്നത് സംശയാസ്പദമാണ്.

170 ഓളം വിദ്യാർത്ഥികളാണ് ഇത്തവണ നിലേശ്വരം ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു പരീക്ഷയെഴുതിയത്. ഇതിൽ രണ്ടു കുട്ടികളുടെ ഇംഗ്ലീഷ് പേപ്പർ പൂർണമായി അധ്യാപകൻ നിഷാദ് മുഹമ്മദ് എഴുതി നൽകിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത്. 32 വിദ്യാർത്ഥികളുടെ കമ്പ്യൂട്ടർ സയൻസ് പേപ്പർ തിരുത്തുകയും ചെയ്തു. നിഷാദിന് പുറമെ സ്കൂകൂൾ പ്രിൻസിപ്പൽ കെ. സഫിയ, മറ്റൊരു സ്കൂളിലെ അധ്യാപകൻ പി.കെ ഫൈസൽ എന്നിവരെയും സസ്പെൻറ് ചെയ്തിട്ടുണ്ട്.
First published: May 10, 2019, 1:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading