• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്‌കൂളില്‍ തുടരണമെങ്കില്‍ ലൈംഗികചൂഷണത്തിന് സമ്മതിക്കണം; കൺവീനർക്കെതിരെ പരാതിയുമായി അധ്യാപിക

പുതുപ്പാടി ഒടുങ്ങാക്കാട് മഖാം മാനേജ്‌മെന്‍റ് നടത്തുന്ന ഗ്രീന്‍വുഡ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെയാണ് അധ്യാപികയുടെ പരാതി.

news18
Updated: May 18, 2019, 7:43 AM IST
സ്‌കൂളില്‍ തുടരണമെങ്കില്‍ ലൈംഗികചൂഷണത്തിന് സമ്മതിക്കണം; കൺവീനർക്കെതിരെ പരാതിയുമായി അധ്യാപിക
(പ്രതീകാത്മക ചിത്രം)
news18
Updated: May 18, 2019, 7:43 AM IST
താമരശ്ശേരി: സ്‌കൂളില്‍ നിന്ന് പിരിച്ചു വിടുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണത്തിന് ശ്രമിച്ചുവെന്ന പരാതിയുമായി അധ്യാപിക. കോഴിക്കോട് പുതുപ്പാടി ഒടുങ്ങാക്കാട് മഹല്ല് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വുഡ് സ്‌കൂള്‍ കണ്‍വീനര്‍ക്കെതിരെയാണ് അധ്യാപികയുടെ പരാതി. പ്രതിയുടെ രാഷ്ട്രീയസ്വാധീനം കാരണം പൊലീസ് നടപടികളെടുക്കുന്നില്ലെന്നും അധ്യാപിക ആരോപിക്കുന്നു.

പുതുപ്പാടി ഒടുങ്ങാക്കാട് മഖാം മാനേജ്‌മെന്‍റ് നടത്തുന്ന ഗ്രീന്‍വുഡ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെയാണ് അധ്യാപികയുടെ പരാതി. അധ്യയനം മോശമാണെന്നും സ്‌കൂളില്‍ തുടരണമെങ്കില്‍ ലൈംഗിക ചൂഷണത്തിന് സമ്മതിക്കണമെന്നും സ്‌കൂള്‍ കമ്മിറ്റി കണ്‍വീനര്‍ അധ്യാപികയോട് ആവശ്യപ്പെട്ടു. എതിര്‍ത്തതോടെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി. സ്‌കൂള്‍, മഹല്ല് കമ്മിറ്റി അധികൃതരോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

ഇതോടെയാണ് താമരശ്ശേരി പൊലീസില്‍ പരാതിപ്പെട്ടത്. പരാതി നല്‍കിയതോടെ അധ്യാപികയെ സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ടു.

കണ്‍വീനറില്‍ നിന്ന് നേരത്തെയും സമാനമായ രീതിയില്‍ അനുഭവമുണ്ടായതായി മറ്റ് അധ്യാപകരും ആരോപിച്ചു. അധ്യാപകരെ ഭീഷണിപ്പെടുത്തിയാണ് ചൂഷണത്തിനിരയാക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് സൂചന

താമരശ്ശേരി പൊലീസ് കേസെടുത്തുവെങ്കിലും പ്രതിയെ അറസ്റ്റു ചെയ്തിട്ടില്ല. പ്രതിക്ക് മുസ്ലിംലീഗിന്‍റെ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും അധ്യാപകര്‍ ആരോപിക്കുന്നു. പൊലീസില്‍ പരാതിപ്പെട്ടതോടെ വ്യക്തിഹത്യ നടത്തുന്ന പ്രചാരണം നടത്തുന്നതായും അധ്യാപിക പറയുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും വനിതാ, മനുഷ്യാവകാശ കമ്മീഷനുകള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല.

First published: May 18, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...