കോട്ടയം: കുറവിലങ്ങാട് ദേവമാതാ കോളേജ് ഇംഗ്ളീഷ് വിഭാഗം അസി. പ്രൊഫസർ. ജോർജ് തോമസ് (45) കോളേജിന്റെ മൂന്നാം നിലയിൽ നിന്നും വീണു മരിച്ചു. ഇന്നു രാവിലെ 8.30 ന് ആയിരുന്നു സംഭവം. ഇംഗ്ളീഷ് വിഭാഗം സ്റ്റാഫ് റൂമിന്റെ ജനാല തുറക്കുന്നതിനിടെ ജനാലയിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. കോൺക്രീറ്റ് ചെയ്ത തറയിൽ തലയിടിച്ചാണ് വീണത്. കോളേജിലെ ഒരു വിദ്യാർഥിയാണ് രക്തം വാർന്ന നിലയിൽ അധ്യാപകൻ വീണുകിടക്കുന്നത് കണ്ടത്.
ഉടൻ കാരിത്താസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജോർജ് തോമസിന്‍റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മുട്ടുചിറ കുഴിവേലി ജോർജിന്‍റെ മകനാണ് ജോർജ് തോമസ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.