• HOME
  • »
  • NEWS
  • »
  • kerala
  • »
  • Online Class | തമിഴ് ദമ്പതികളുടെ മകള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി ഒരു അധ്യാപിക

Online Class | തമിഴ് ദമ്പതികളുടെ മകള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി ഒരു അധ്യാപിക

Online Class | സാഹചര്യങ്ങള്‍ മൂലം സ്കൂള്‍ ദിനങ്ങളില്‍ പോലും പലപ്പോഴും കൃത്യമായി എത്താന്‍ സാധിക്കാതിരുന്ന കുട്ടി ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയ വിവരം പോലും അറിഞ്ഞിരുന്നില്ല

  • Share this:
    കൊച്ചി:  തമിഴ് ദമ്പതികളുടെ മകള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി അധ്യാപിക. എറണാകുളം  കളമശ്ശേരി ജിവിഎച്ച്എസിലെ സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍ മഹിത വിപിനചന്ദ്രനാണ് ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമൊരുക്കി മാതൃകയായത്. ഓണ്‍ലൈന്‍ ക്ലാസുകളുടെ ആശങ്കയും വെല്ലുവിളികളും അറിയാനായി വിദ്യാര്‍ത്ഥികളെ ഫോണില്‍ ബന്ധപ്പെടുന്നതിനിടയിലാണ് തമിഴ്നാട് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പേര് മഹിത ശ്രദ്ധിക്കുന്നത്.

    കുട്ടിക്ക് പഠനത്തിനാവശ്യമായ സാഹചര്യമുണ്ടോയെന്ന് അന്വേഷിക്കുന്നതിനിടെയാണ് അവള്‍ നല്‍കിയിരുന്ന വിലാസത്തില്‍ അവര്‍ താമസിക്കുന്നില്ല എന്ന വിവരം മഹിത തിരിച്ചറിയുന്നത്. തുടർന്ന് തന്‍റെ പരിധിയിലുള്ള അങ്കണവാടി അധ്യാപികമാരെ ബന്ധപ്പെട്ടപ്പോള്‍ ഇടപ്പള്ളിക്ക് സമീപം അത്തരമൊരു കുടുംബമുണ്ടെന്ന വിവരം ലഭിച്ചു.
    You may also like:'മതസൗഹാർദം മലപ്പുറത്തെ ജീവവായു; മനേകാ ഗാന്ധിയും കുടുംബവും ഇവിടെ വന്നു താമസിക്കട്ടെ' : കെ എൻ എ ഖാദർ [NEWS]Covid 19 | അഞ്ചു ദിവസത്തിൽ 430 പോസിറ്റീവ് കേസുകൾ; കേരളത്തിൽ രോഗികളുടെ എണ്ണം കൂടുന്നു [NEWS] Delhi to Mumbai | പത്തുലക്ഷത്തോളം രൂപ ചിലവിൽ പ്രൈവറ്റ് ജെറ്റ്; വളർത്തുമൃഗങ്ങളെ ഉടമകൾക്കടുത്തെത്തിക്കാന്‍‌‌ [NEWS]
    സാഹചര്യങ്ങള്‍ മൂലം സ്കൂള്‍ ദിനങ്ങളില്‍ പോലും പലപ്പോഴും കൃത്യമായി എത്താന്‍ സാധിക്കാതിരുന്ന കുട്ടി ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയ വിവരം പോലും അറിഞ്ഞിരുന്നില്ല, മുന്‍പ് താമസിച്ചിരുന്ന സ്ഥലത്തു നിന്നും അവള്‍ പുതിയ സ്ഥലത്തേക്ക് താമസം മാറിയിരുന്നു. തുടര്‍ന്ന് ആ കുട്ടിയുടെ വീടിന് സമീപമുള്ള വീട്ടുകാരുമായി സംസാരിച്ച് കുട്ടിക്ക് താത്കാലികമായ സംവിധാനം ക്രമീകരിച്ച ശേഷമാണ് മഹിത മടങ്ങിയത്.

    വീടിന് പുറത്തേക്കിറങ്ങാത്ത സുദീര്‍ഘമായ അവധിക്കാലത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ ഏറ്റവും കാത്തിരിക്കുന്നത് സ്കൂളിലേക്ക് തിരികെയെത്തുന്ന ദിവസമാണെന്ന് മഹിത പറയുന്നു.
    Published by:Asha Sulfiker
    First published: