• HOME
  • »
  • NEWS
  • »
  • kerala
  • »
  • TEACHER KK SURENDRAN AGAINST KERALA GOVERNMENT IN APPEAL ON MUTHANGA FIRING COURT VERDICT

'വൈകിക്കിട്ടിയ നീതിപോലും തട്ടിത്തെറിപ്പിക്കാന്‍ നോക്കുന്ന ഈ ഗവണ്‍മെന്റ് പൊലീസിന്റെ മാത്രമാണോ എന്റേയും കൂടിയല്ലേ?'

2003 മുത്തങ്ങ വെടിവെപ്പിനേത്തുടർന്ന് പൊലീസ് അതിക്രമത്തിനിരയായ ഡയറ്റ് അധ്യാപകന്‍ കെ.കെ. സുരേന്ദ്രന് നഷ്ടപരിഹാരം നല്‍കാനുള്ള സുൽത്താൻ ബത്തേരി സബ് കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി.

കെ കെ സുരേന്ദ്രന്‍

കെ കെ സുരേന്ദ്രന്‍

  • Share this:
    എകെ ആന്റണിയുടെ നേതൃത്വത്തിലെ യുഡിഎഫ് സർക്കാരിന്റെ കാലത്തെ 2003 മുത്തങ്ങ വെടിവെപ്പിനേത്തുടർന്ന് പൊലീസ് അതിക്രമത്തിനിരയായ ഡയറ്റ് DIET അധ്യാപകന്‍ കെ.കെ. സുരേന്ദ്രന് നഷ്ടപരിഹാരം നല്‍കാനുള്ള സുൽത്താൻ ബത്തേരി സബ് കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. അതിക്രമം കാട്ടിയ പൊലീസ് ഉദ്യോഗസ്ഥര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി വിധി. ഇതിനെതിരെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

    ഒരു മാസം ജയില്‍വാസം അനുഭവിക്കേണ്ടിവന്ന സുരേന്ദ്രന്‍ പൊലീസ് കസ്റ്റഡിയില്‍ അതിക്രൂര മര്‍ദ്ദനത്തിനും അധിക്ഷേപത്തിനും ഇരയായി. നിയമപോരാട്ടത്തിനൊടുവില്‍ അന്നത്തെ ബത്തേരി എസ്.ഐ പി. വിശ്വംഭരന്‍, സി.ഐ. ദേവരാജന്‍ എന്നിവരില്‍ നിന്നും അഞ്ചുലക്ഷം രൂപ ഈടാക്കാന്‍ കോടതി വിധിച്ചത്. 18 വര്‍ഷത്തിനുശേഷം കുറ്റക്കാരായി കോടതി കണ്ടെത്തിയ വിശ്വംഭരനും ദേവരാജനും അപ്പീല്‍ പോയിട്ടില്ല. ഈ അവസരത്തിലാണ് പൊലീസ് നടപടിക്കെതിരെ അന്ന് സമരം ചെയ്ത സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇന്നത്തെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

    കെ കെ സുരേന്ദ്രന്‍ പറയുന്നതിങ്ങനെ
    മുത്തങ്ങയിൽ ആദിവാസികൾക്കെതിരെ നടന്ന പൊലീസ് അതിക്രമത്തെക്കുറിച്ച് അന്വേഷണം നടത്തണം എന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനും പട്ടിക വർഗ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. 2003 ഫെബ്രുവരി 19 മുതൽ 22 വരെ സുൽത്താൻ ബത്തേരി കേന്ദ്രമാക്കി ആദിവാസികൾക്കെതിരെ ഭീകരമായ പൊലീസ് അതിക്രമമാണ് നടന്നത്. ഈ പശ്ചാത്തലത്തിലാണ് ദേശീയ കമ്മീഷനുകൾ സി.ബി.ഐ അന്വേഷണത്തോടൊപ്പം ഇത്തരമൊരു ശിപാർശ നൽകിയത്. അന്ന് ഈ അതിക്രമം നടത്തിയ എ.കെ.ആന്റണിയുടെ സർക്കാർ ടേം സ് ഓഫ് റഫറൻസിൽ അക്കാര്യം ഉൾപ്പെടുത്താതെ പൊലീസുകാരന്റെ മരണവും അതിന്റെ ഗൂഢാലോചനയും മാത്രം അന്വേഷിക്കാൻ ഉത്തരവിറക്കി. സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം മർദ്ദനമേറ്റു. സമരത്തിൽ പങ്കെടുക്കാത്തവരടക്കം ജയിലിലായി. ജാനുവിനും ഗീതാനന്ദനും എനിക്കു മൊക്കെ അതി ഭീകരമായ മർദ്ദനമേറ്റു.

    അന്ന് കേരളത്തിലെ മനുഷ്യാവകാശ കമ്മീഷൻ ഇക്കാര്യം അന്വേഷിച്ചെങ്കിലും റിപ്പോർട്ട് എഴുതി വെച്ചതല്ലാതെ ഒന്നും ചെയ്തില്ല. മുത്തങ്ങ അതിക്രമം ചോദ്യം ചെയ്ത് ഞാൻ സുൽത്താൻ ബത്തേരി കോടതിയിൽ നൽകിയ കേസുകൾ മാത്രമായിരുന്നു ഇക്കാര്യത്തിൽ നടന്ന ഏക നിയമനടപടി. മുൻസിഫ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായം ചാർജ് ചെയ്ത് വിചാരണ ഘട്ടത്തിലെത്തിയപ്പോൾ അത് ഹൈക്കോടതിയാൽ ക്വാഷ് ചെയ്യപ്പെട്ടു. ഹൈക്കോടതിയിൽ ഞാൻ പോയെങ്കിലും അനുകൂല വിധി കിട്ടിയില്ല. പൊലീസിന് അത്രമേൽ സംരക്ഷണമാണ് ഭരണകൂടം നൽകുന്നത്. അതിക്രമം നടത്തിയാൽ പോലും പൊലീസിനെതിരെ നടപടികൾ എളുപ്പമല്ല. നിയമാനുസൃതം സബ് കോടതിയിൽ നൽകിയ സിവിൽകേസാണ് പതിനെട്ടാമത്തെ വർഷം എനിക്കനുകൂലമായി വിധിയായത്. നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതിൽ മൂന്നിലൊന്ന് തുകയാണ് വിധിച്ചത്.

    മുത്തങ്ങയിൽ നടന്ന പൊലീസ് അതിക്രമം ചോദ്യം ചെയ്ത് അന്ന് സമരം ചെയ്ത പാർട്ടികളാണ് (കേരള കോൺഗ്രസൊഴികെ ) ഇപ്പോൾ കേരളം ഭരിക്കുന്നത്. ക്രൂരമായ പൊലീസ് മർദ്ദനവും അതിക്രമവും നേരിട്ടയാളാണ് ആഭ്യന്തര വകുപ്പിനും ഭരണത്തിനും നേതൃത്വം കൊടുക്കുന്നത്. വളരെ വൈകിക്കിട്ടിയ നീതിപോലും എന്നിൽ നിന്ന് തട്ടിത്തെറിപ്പിക്കാൻ നോക്കുന്ന ഈ ഗവൺമെൻറ് പൊലീസിന്റെ മാത്രമാണോ എന്റേയും കൂടിയല്ലേ ?
    Published by:Jayesh Krishnan
    First published:
    )}