രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകന് 15 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ചെർപ്പുളശ്ശേരി കൈപ്പുറം സ്വദേശി ശശികുമാറിനെയാണ് പാലക്കാട് പോക്സോ കോടതി ശിക്ഷിച്ചത്.
പോക്സോ നിയമ പ്രകാരം രണ്ടുവകുപ്പുകളിലായാണ് കുറ്റം ചുമത്തിയിരുന്നത്. ഓരോ സെക്ഷനിലും 15 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. എന്നാൽ ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി.
2017 മാർച്ച് എട്ടിനാണ് കേസിനാസ്പദമായ സംഭവം. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ മിഠായി നൽകാമെന്ന് പറഞ്ഞ് സ്ക്കൂളിന് പുറകിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
കേസിൽ 26 സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ 20 പേരെ വിസ്തരിച്ചു.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.