അധ്യാപികയുടെ പിടിവാശി: വിദ്യാര്‍ഥി SSLC പരീക്ഷയ്ക്കിടെ മലമൂത്രവിസര്‍ജനം നടത്തി

പരീക്ഷാസമയം കഴിഞ്ഞശേഷമാണ് വിവരം സ്‌കൂള്‍ അധികൃതര്‍ അറിയുന്നത്

news18
Updated: March 21, 2019, 10:00 AM IST
അധ്യാപികയുടെ പിടിവാശി: വിദ്യാര്‍ഥി SSLC പരീക്ഷയ്ക്കിടെ മലമൂത്രവിസര്‍ജനം നടത്തി
Exam
  • News18
  • Last Updated: March 21, 2019, 10:00 AM IST
  • Share this:
കടയ്ക്കല്‍: എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ ശൗചാലയത്തില്‍ പോകാന്‍ അധ്യാപിക അനുവദിക്കാത്തതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥി പരീക്ഷാ ഹാളില്‍ മലമൂത്രവിസര്‍ജനം നടത്തി. കടയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവം.

രസതന്ത്രം പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയോട് ശൗചാലയത്തില്‍ പോകണമെന്ന് വിദ്യാര്‍ത്ഥി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അധ്യാപിക സമ്മതിച്ചില്ല. നിരവധി തവണ അധ്യാപികയോട് അപേക്ഷിച്ചെങ്കിലും അവര്‍ ആവശ്യം പരിഗണിച്ചിരുന്നില്ല.

Also Read: ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പീഡനത്തിരയായത് സിപിഎം ഓഫീസിലെന്ന് യുവതിയുടെ ആരോപണം

പരീക്ഷയെഴുതാന്‍ കഴിയാത്തവിധം അവശനായ വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ തന്നെ മലമൂത്രവിസര്‍ജനം നടത്തുകയായിരുന്നു. പരീക്ഷാസമയം കഴിഞ്ഞശേഷമാണ് വിവരം സ്‌കൂള്‍ അധികൃതര്‍ അറിയുന്നത്. വിദ്യാര്‍ത്ഥിയുടെ ആവശ്യം പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാന്‍ പോലും അധ്യാപിക തയ്യാറായിരുന്നില്ല.

വീട്ടിലെത്തിയ വിദ്യാര്‍ഥി രക്ഷിതാക്കളോട് കാര്യം പറഞ്ഞിരുന്നില്ല. ഇന്നലെ വിവരമറിഞ്ഞ രക്ഷിതാക്കള്‍ അധ്യാപികയ്ക്കെതിരേ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. അധ്യാപികയുടെ പിടിവാശിമൂലം മകന് കടുത്ത മാനസിക സംഘര്‍ഷമനുഭവിക്കേണ്ടിവന്നുവെന്നും അതിനാല്‍ വേണ്ടവിധം പരീക്ഷയെഴുതാനായില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. മികച്ച വിജയം നഷ്ടപ്പെടുത്തിയ അധ്യാപികയ്ക്കെതിരേ നടപടിയെടുക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു.

First published: March 21, 2019, 10:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading