നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉച്ചഭക്ഷണ പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ അധ്യാപകന് സസ്പെൻഷൻ

  ഉച്ചഭക്ഷണ പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ അധ്യാപകന് സസ്പെൻഷൻ

  പാലക്കാട് പത്തിരിപ്പാല ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ മുൻ അധ്യാപകൻ പ്രശാന്തിനാണ് സസ്പെൻഷൻ

  പാലക്കാട് പത്തിരിപ്പാല ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ മുൻ അധ്യാപകൻ പ്രശാന്തിനാണ് സസ്പെൻഷൻ

  പാലക്കാട് പത്തിരിപ്പാല ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ മുൻ അധ്യാപകൻ പ്രശാന്തിനാണ് സസ്പെൻഷൻ

  • Share this:
  പാലക്കാട് പത്തിരിപ്പാല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അധ്യാപകന്‍ പ്രശാന്തിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി.

  ഉച്ചഭക്ഷണ പദ്ധതിയിലെ ക്രമക്കേടിനെതിരെ പത്തിരിപ്പാല സ്‌ക്കൂള്‍ പിടിഎ യാണ് പരാതി നല്‍കിയത്. 2013 മുതല്‍ 2018 ഒക്ടോബര്‍ വരെ പത്തിരിപ്പാല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ 25 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു പരാതി. ഹര്‍ത്താല്‍ ദിവസങ്ങളില്‍ നാടു മുഴുവന്‍ അടഞ്ഞ് കിടന്നിട്ടും സ്‌ക്കൂളിലെ 739 കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും പാലും നല്‍കിയെന്ന് വ്യാജകണക്കുണ്ടാക്കിയും , വെളിച്ചെണ്ണ അങ്കമാലിയില്‍ നിന്ന് വാങ്ങിയതായും ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിലുള്ള ബില്ലുകള്‍ കാണിച്ചുമൊക്കെയാണ് തട്ടിപ്പ് നടത്തിയത്. പി ടി എ ഭാരവാഹികള്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിതിനെ തുടര്‍ന്ന് പരിശോധന നടത്തുകയും 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി പരാതി നല്‍കുകയും ചെയ്തു. അന്വേഷണം നടത്തിയ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സ്‌ക്കൂളിലെ അധ്യാപകനായിരുന്ന പ്രശാന്തിന് ക്രമക്കേടില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയെങ്കിലും നടപടി ഉണ്ടായില്ല. ഒടുവില്‍ പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷനും പരാതി നല്‍കി.

  പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അംഗം എസ് അജയകുമാറിന്റെ നേതൃത്വത്തില്‍ സ്‌കൂളുല്‍ സിറ്റിംഗ് നടത്തുകയും പിടിഎ ഭാരവാഹികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ആരോപണ വിധേയനായ അധ്യാപകന്‍ പ്രശാന്ത്, സ്‌ക്കൂളിലേക്ക് സാധനങ്ങള്‍ വിറ്റ കച്ചവടക്കാര്‍ തുടങ്ങിയവരില്‍ നിന്നും മൊഴിയെടുത്തു. ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടതായും നടപടിയുണ്ടാവുമെന്നും കമ്മീഷന്‍ അംഗം എസ് അജയകുമാര്‍ പറഞ്ഞു.
  താനൊരു തെറ്റും ചെയ്തിട്ടില്ലായെന്നാണ് ആരോപണ വിധേയനായ അധ്യാപകന്‍ പ്രശാന്ത് കമ്മീഷന് മുന്നില്‍ വ്യക്തമാക്കിയത്. എന്നാല്‍ പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടും വിദ്യാഭ്യാസ വകുപ്പ് എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് പരിശോധിയ്ക്കുമെന്ന് കമ്മീഷന്‍ പറഞ്ഞു. ക്രമക്കേടില്‍ പങ്കുള്ള മറ്റ് അധ്യാപകര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്നും എസ് സി - എസ് ടി കമ്മീഷന്‍ പറഞ്ഞു.

  2013 മുതല്‍ 2018 ഈ സ്‌ക്കൂളില്‍ പദ്ധതി നടത്തിപ്പിന് ചുമതലയുണ്ടായിരുന്ന അധ്യാപകനാണ് പ്രശാന്ത്. ഇയാള്‍ നിലവില്‍ ഒറ്റപ്പാലം കൂനത്തറ ഹൈസ്‌ക്കൂളില്‍ ജോലിചെയ്തു വരികയാണ്.
  Published by:Karthika M
  First published:
  )}