HOME » NEWS » Kerala » TEACHER WHO GOT INJURED IN CAR ACCIDENT DIED TODAY

സ്കൂൾ അസംബ്ലി നടക്കുന്നതിനിടെ കാർ പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ പരുക്കേറ്റ അധ്യാപിക മരിച്ചു

അന്താരാഷ്ട്ര യോഗദിനമായ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടെ ആയിരുന്നു അപകടം.

news18
Updated: June 24, 2019, 10:02 PM IST
സ്കൂൾ അസംബ്ലി നടക്കുന്നതിനിടെ കാർ പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ പരുക്കേറ്റ അധ്യാപിക മരിച്ചു
വി എം രേവതി
  • News18
  • Last Updated: June 24, 2019, 10:02 PM IST
  • Share this:
മൂവാറ്റുപുഴ: സ്കൂളിൽ യോഗദിനാചരണ പരിപാടിക്കിടെ മുറ്റത്തേക്ക് കാറ് പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ അധ്യാപിക മരിച്ചു. വിവേകാനന്ദ വിദ്യാലയത്തിലെ അധ്യാപികയായ വി.എം രേവതിയാണ് മരിച്ചത്. അപകടത്തിൽ അധ്യാപികയ്ക്കും പത്തു കുട്ടികൾക്കും പരുക്കേറ്റിരുന്നു. നിർത്താൻ ബ്രേക്ക് ചവിട്ടുന്നതിനു പകരം ആക്സിലറേറ്റർ ചവിട്ടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് പാഞ്ഞു കയറുകയായിരുന്നു.

അന്താരാഷ്ട്ര യോഗദിനമായ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടെ ആയിരുന്നു അപകടം. യോഗ ദിനാചരണത്തിന്‍റെ ഭാഗമായുള്ള പരിശീലന പരിപാടിക്ക് പോകാനായി കാത്തുനിന്ന

അധ്യാപികയ്ക്കും വിദ്യാർത്ഥികൾക്കുമിടയിലേക്ക് സ്കൂൾ
അക്കാദമിക് ഡയറക്ടറുടെ കാറ് പാഞ്ഞു കയറുകയായിരുന്നു.

ബിനോയ് കോടിയേരി ചർച്ചയാകാതെ CPM സംസ്ഥാനസമിതി; ശ്യാമളയ്ക്ക് ക്ലീൻ ചിറ്റ്

കാര്‍ സ്‌കൂള്‍ മുറ്റത്തേക്ക് കയറുന്നതിനിടയില്‍ ഒരു വിദ്യാർത്ഥി
യുടെ ദേഹത്ത് തട്ടിയിരുന്നു. ഇതോടെ നിയന്ത്രണം വിട്ട വാഹനം
സ്കൂൾ മുറ്റത്തേക്ക് പാഞ്ഞുകയറി ലൈനിൽ അണിനിരന്ന കുട്ടികളെയും മലയാളം അധ്യാപിക രേവതിയെയും ഇടിച്ചു വീഴ്ത്തി. അപകടത്തിൽ ഇവർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

അരിക്കുഴ പുതുപെരിയാരം പാലക്കാട്ട് പുത്തൻപുരയിൽ
ദീപുവാണ് രേവതിയുടെ ഭർത്താവ്. മകൾ അദ്വയ്ത.
സംസ്കാരം ചൊവ്വാഴ്ച നടക്കും.

First published: June 24, 2019, 10:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories