• HOME
  • »
  • NEWS
  • »
  • kerala
  • »
  • അധ്യാപകന്റെ ആൾമാറാട്ടം: വീണ്ടും പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്; എതിർപ്പുമായി വിദ്യാർഥികൾ

അധ്യാപകന്റെ ആൾമാറാട്ടം: വീണ്ടും പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്; എതിർപ്പുമായി വിദ്യാർഥികൾ

പഠനത്തിൽ പിന്നാക്ക അവസ്ഥയിലായിരുന്നതുകൊണ്ടാണ് വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതി നൽകിയതെന്നായിരുന്നു അധ്യാപകന്റെ കുറ്റസമ്മതം

exam

exam

  • News18
  • Last Updated :
  • Share this:
    കോഴിക്കോട് : മുക്കം നീലേശ്വരം സ്കൂളിൽ പരീക്ഷ വീണ്ടും നടത്തേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇവിടെ കുട്ടികൾക്ക് പകരം അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം. സംഭവത്തിൽ മൊഴിയെടുക്കാനായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ ഇന്ന് സ്കൂളിലെത്തിയിരുന്നു. ആ സമയത്താണ് വീണ്ടും പരീക്ഷ എഴിതേണ്ടി വരുമെന്ന് വിദ്യാർഥികളേയും രക്ഷിതാക്കളേയും അറിയിച്ചത്.

    Also Read-'അധ്യാപകൻ പരീക്ഷയെഴുതിയത് തന്റെ ആവശ്യപ്രകാരമല്ല'; അധ്യാപകനെ കുരുക്കിലാക്കി വിദ്യാർഥിയുടെ വെളിപ്പെടുത്തൽ

    ഹയർ സെക്കന്ററി ജോയിന്റ് ഡയറക്ടർ ഡോ എസ് എസ് വിവേകാനന്ദൻ, ഡെപ്യുട്ടി ഡയറക്ടർ ഗോകുൽ കൃഷ്ണ എന്നിവർ രാവിലെ പത്ത് മണിയോടെയാണ് നീലേശ്വരം സ്കൂളിൽ എത്തിയത്. അധ്യാപകൻ പരീക്ഷ എഴുതിയ 4 കുട്ടികളുടേയും സ്കൂളിൽ പരീക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 14 അധ്യാപകരുടേയും മൊഴി രേഖപ്പെടുത്തി. തങ്ങളുടെ അറിവോടെയല്ല അധ്യാപകൻ പരീക്ഷ എഴുതിയതെന്ന മൊഴി കുട്ടികൾ ആവർത്തിക്കുകയാണുണ്ടായത്. പിന്നാലെയാണ് പുനഃപരീക്ഷയുടെ കാര്യം അധികൃതർ സൂചിപ്പിച്ചത്. എന്നാൽ വീണ്ടും പരീക്ഷയെഴുതാനാവില്ലെന്ന് നിലപാടിലാണ് വിദ്യാർഥികൾ. വീണ്ടും പരീക്ഷ പ്രായോഗികമല്ലെന്നും അധ്യാപകരും അറിയിച്ചിട്ടുണ്ട്.

    Also Read-'പരീക്ഷയെഴുതി നൽകിയത് പഠനത്തിൽ പിന്നാക്കാവസ്ഥയിലായ വിദ്യാർഥികൾക്ക്'; പരീക്ഷ ആൾമാറാട്ടത്തിൽ കുറ്റം സമ്മതിച്ച് അധ്യാപകൻ

    അതേസമയം ഹയർസെക്കൻഡറി ഡയറക്ടറുടെ പരാതിയിൽ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .കേസ് അന്വേഷിക്കുന്ന മുക്കം സി ഐ കെ വി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘവും സ്കൂളിൽ എത്തി തെളിവെടുത്തു. കുട്ടികളിൽ നിന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരിൽ നിന്ന് പോലീസും മൊഴിയെടുത്തു. എന്തിന് വേണ്ടിയാണ് അധ്യാപകർ ഇങ്ങനെ ഒരു നീക്കം നടത്തിയതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. സ്കൂളിന്റെ വിജയശതമാനം വർദ്ധിപ്പിക്കുന്നതിന് പുറമെ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കും. സംഭവത്തിലെ പ്രതികകളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുള്ളതായാണ് സൂചന .ഇത് മുന്നിൽ കണ്ട് ഒളിവിൽ കഴിയുന്ന 3 അധ്യാപകരും മുൻകൂർ ജാമ്യത്തിനായി നീക്കം നടത്തുന്നതായും വിവരമുണ്ട്.



     
    First published: