'വൈകാതെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഷഹ്ലയെ രക്ഷിക്കാമായിരുന്നു' അധ്യാപകർ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് പോലീസ്

നവംബർ 21 നാണ് ഷഹ്ലയ്ക്ക് പാമ്പുകടിയേറ്റത്

News18 Malayalam | news18-malayalam
Updated: December 10, 2019, 5:18 PM IST
'വൈകാതെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഷഹ്ലയെ രക്ഷിക്കാമായിരുന്നു' അധ്യാപകർ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് പോലീസ്
shahla sherin
  • Share this:
കൊച്ചി: വയനാട്ടില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി ഷഹ്ല ഷെറിന്‍ ക്ലാസില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിലെ അധ്യാപകനായ ഷജിലിന് ഗുരുതരമായ വീഴ്ചയുണ്ടായതായി അന്വേഷണസംഘം. പാമ്പുകടിയേറ്റശേഷം കുട്ടിയെ ആശുപത്രിയിലെത്തിയ്ക്കുന്നത് വൈകിയ്ക്കാതിരുന്നെങ്കില്‍ ജീവന്‍ രക്ഷിയ്ക്കാമായിരുന്നുവെന്നും പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ഷഹ്ല പാമ്പുകടിയേറ്റു മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ബത്തേരി സര്‍വ്വജന സ്‌കൂള്‍ അധ്യാപകന്‍ സി.വി. ഷജിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്വേഷണ സംഘം നല്‍കിയ സത്യവാങ്മൂലത്തിലാണ് അധ്യാപകനെതിരെ ഗുരുതരമായ ആരോപണങ്ങളുള്ളത്. കുട്ടിയ്ക്ക് പാമ്പുകടിയേറ്റ ഉടന്‍ അധ്യാപകന്‍ ക്ലാസ് മുറിയില്‍ എത്തിയിരുന്നു. എന്നാല്‍ മറ്റധ്യാപകര്‍ ഇടപെട്ട് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ഷജില്‍ ഇത് തടഞ്ഞു. കുട്ടിയ്ക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് വ്യക്തമാക്കിയ ഇയാള്‍ കാലില്‍ മറ്റെന്തോ ഉരഞ്ഞതാണെന്ന് ആവര്‍ത്തിച്ചു.

കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റംവന്നപ്പോള്‍ സഹപാഠികള്‍ ഷഹ്ലയെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പിതാവ് വരട്ടെയെന്നായിരുന്നു നിലപാട്. ഇതു മൂലം അരമണിക്കൂറോളം കുട്ടി സ്‌കൂളില്‍ തന്നെ കഴിയേണ്ടി വന്നു. പിതാവെത്തി കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഷജില്‍ ഭാര്യയെ കൂട്ടി ഡേകെയറിലക്ക് പോകുകയായിരുന്നു.

പാമ്പുകടിയേറ്റപ്പോള്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചാല്‍ ജീവന്‍ രക്ഷിയ്ക്കാമായിരുന്നുവെന്ന ഡോക്ടര്‍മാരുടെ മൊഴികൂടി കണക്കിലെടുത്താല്‍ അതീവ ഗുരുതരമായ തെറ്റാണ് ഷജില്‍ ചെയ്തത്. ഇയാള്‍ക്കെതിരെ ശക്തമായ മറ്റു തെളിവുകള്‍കൂടി ഉണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. പ്രതിയ്ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിയ്ക്കാന്‍ സാധ്യതയുണ്ടെന്നും സത്യാവങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
First published: December 10, 2019, 5:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading