അധ്യാപിക കടപ്പുറത്ത് മരിച്ചനിലയിൽ; കാണാതായത് രണ്ടു ദിവസം മുമ്പ്

വ്യാഴാഴ്ച ഉച്ച മുതൽ ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു.

News18 Malayalam | news18-malayalam
Updated: January 18, 2020, 2:31 PM IST
അധ്യാപിക കടപ്പുറത്ത്  മരിച്ചനിലയിൽ; കാണാതായത് രണ്ടു ദിവസം മുമ്പ്
രൂപശ്രീ
  • Share this:
കാസർഗോഡ്: ദുരൂഹ സാഹചര്യത്തിൽ കാണാതായ അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരത്തു നിന്നും രണ്ടു ദിവസം മുൻപ് കാണാതായ സ്കൂൾ അധ്യാപികയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മിയാപദവ് സ്കൂൾ അധ്യാപിക രൂപശ്രീയെയാണ് മഞ്ചേശ്വരം കോയിപ്പാടി കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർ മെഡിക്കൽ കോളജിലേക്കയച്ചു. വ്യാഴാഴ്ച ഉച്ച മുതൽ ഭാര്യയെ കാണാനില്ലെന്ന് കാട്ടി രൂപശ്രീയുടെ ഭർത്താവ് മഞ്ചേശ്വരം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read- പ്രതികൾക്ക് മാപ്പ് നൽകണമെന്ന് ഇന്ദിരാ ജയ്സിംഗ്; രൂക്ഷമായി പ്രതികരിച്ച് നിർഭയയുടെ അമ്മ

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 18, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍