നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജൂൺ ഒന്നുമുതൽ വിക്ടേഴ്സ് ചാനലിലൂടെ അധ്യാപകർക്ക് പരിശീലനം; കുട്ടികൾക്ക് വിർച്വൽ ക്ലാസ്

  ജൂൺ ഒന്നുമുതൽ വിക്ടേഴ്സ് ചാനലിലൂടെ അധ്യാപകർക്ക് പരിശീലനം; കുട്ടികൾക്ക് വിർച്വൽ ക്ലാസ്

  സ്കൂള്‍ തുറക്കുന്ന മുറയ്ക്ക് മാത്രമാണ് ട്യൂഷന്‍ തുടങ്ങാന്‍ അനുവാദമുണ്ടാവുക. നിര്‍ബന്ധമാണെങ്കില്‍ ഓണ്‍ലൈന്‍ വഴി ട്യൂഷനാകാം.

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ജൂണ്‍ ഒന്നുമുതല്‍ സ്കൂള്‍ അധ്യാപകര്‍ക്ക് വിക്ടേഴ്സ് ചാനലിലൂടെ പരിശീലനം നല്‍കാനും കുട്ടികള്‍ക്ക് വെര്‍ച്ച്വല്‍ ക്ലാസ് നടത്താനും തീരുമാനമായി. കോവിഡ് അവലോകന യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതാണ് ഇക്കാര്യം.

   എല്ലാ കേബിള്‍ - ഡിടിഎച്ച് സേവനദാതാക്കളും വിക്ടേഴ്സ് ചാനലിനെ നെറ്റ് വര്‍ക്കില്‍ ഉള്‍പ്പെടുത്തിയാലാണ് കുട്ടികള്‍ക്ക് പൂര്‍ണതോതില്‍ പ്രയോജനം ലഭിക്കുക. കേന്ദ്രം പ്രഖ്യാപിച്ച 'സ്വയംപ്രഭ' പദ്ധതിയുടെ ഭാഗമായി വിക്ടേഴ്സിനെ ഡിടിഎച്ച് നെറ്റ് വര്‍ക്കില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പ്രകാശ് ജാവ്ദേക്കറിന് കത്തയച്ചിട്ടുണ്ട്.

   You may also like:കോവിഡ് തകർത്ത ചെറുകിട വ്യവസായ മേഖല; ഇതുവരെയുള്ള നഷ്ടം 25,000 കോടിയിലേറെ [NEWS]KSRTC നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും; തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍ [NEWS]കുടിയേറ്റ തൊഴിലാളികൾക്ക് ട്രെയിൻ യാത്ര: പരിഷ്ക്കരിച്ച മാർഗനിർദേശങ്ങളുമായി റെയിൽവേ [NEWS]

   പരീക്ഷകള്‍ തുടങ്ങുന്നതിനാല്‍ ആവശ്യമായ സജജീകരണങ്ങള്‍ - ബസുകള്‍ ഉള്‍പ്പെടെ - വേണ്ടതുണ്ട്. വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

   വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണെങ്കിലും സ്വകാര്യ ട്യൂഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നതായി പറയുന്നുണ്ട്. സ്കൂള്‍ തുറക്കുന്ന മുറയ്ക്ക് മാത്രമാണ് ട്യൂഷന്‍ തുടങ്ങാന്‍ അനുവാദമുണ്ടാവുക. നിര്‍ബന്ധമാണെങ്കില്‍ ഓണ്‍ലൈന്‍ വഴി ട്യൂഷനാകാം.

   ഗള്‍ഫിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് ഉള്‍പ്പടെയുള്ള പ്രവേശന പരീക്ഷകള്‍ എഴുതാനാകുമോ എന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ജൂലൈ 26നാണ് ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ. യാത്രാവിലക്ക് ഉള്ളതിനാല്‍ വിദേശ രാജ്യങ്ങളില്‍നിന്ന് ഇങ്ങോട്ടെത്തി പരീക്ഷ എഴുതാനാവില്ല. കൂടുതല്‍ മലയാളികള്‍ ജീവിക്കുന്ന യുഎഇയിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും പരീക്ഷ കേന്ദ്രങ്ങള്‍ തുറന്ന് ഈ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കത്ത് വഴി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

   Published by:Joys Joy
   First published:
   )}