നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഒരു വർഷത്തിൽ രണ്ടു പ്രസവം; തെറ്റായ വിവരങ്ങൾ നൽകി പ്രസവാവധിയെടുത്ത അധ്യാപികമാർ കുടുങ്ങും

    ഒരു വർഷത്തിൽ രണ്ടു പ്രസവം; തെറ്റായ വിവരങ്ങൾ നൽകി പ്രസവാവധിയെടുത്ത അധ്യാപികമാർ കുടുങ്ങും

    പ്രസവാവധിക്കുശേഷം പ്രസവിച്ചവരും പട്ടികയിൽ; ഇവരിൽ നിന്ന് ആനുകൂല്യം തിരിച്ചുപിടിയ്ക്കും

    News 18

    News 18

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: തെറ്റായ വിവരങ്ങള്‍ നല്‍കി പ്രസവാവധിയെടുത്ത സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികമാരില്‍നിന്ന് അവധി ആനുകൂല്യങ്ങള്‍ തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. പ്രസവ തിയതിയും പ്രസവാവധിയും തമ്മില്‍ മാസങ്ങളുടെ വ്യത്യാസം ഉള്ളതായി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ ജില്ലകള്‍തോറും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തെറ്റായ വിവരങ്ങൾ നൽകിയ അധ്യാപകരുടെ പട്ടിക ഡിഡിഇമാർ പ്രസിദ്ധീകരിച്ചു. വിരമിച്ച അധ്യാപകർ വരെ പട്ടികയിലുണ്ട്. ആക്ഷേപമുള്ളവർക്ക് വിശദീകരണം നൽകാൻ സമയം നൽകിയിട്ടുണ്ട്. അല്ലാത്തവർ വാങ്ങിയ ആനുകൂല്യം പൂർണമായും തിരിച്ചടയ്ക്കണം.

      കേരളത്തില്‍ ആയിരക്കണക്കിന് അധ്യാപകര്‍ ഇത്തരത്തില്‍ ആനുകൂല്യം കൈപ്പറ്റിയതായാണ് വിവരം. ഇത് കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പ്രസവാവധിക്കു ശേഷം പ്രസവിച്ചവരും ഒരു വർഷം രണ്ട് പ്രസവം നടത്തിയവരും വരെ പട്ടികയിലുണ്ട്. മാര്‍ച്ചില്‍ പ്രസവ തിയതി ഉള്ളവര്‍ മാര്‍ച്ചിലോ ഏപ്രിലിലോ മേയിലോ അവധിയെടുക്കാതെ ജൂണ്‍ മുതല്‍ അവധി എടുക്കുകയും മധ്യവേനല്‍ അവധി അടക്കം അഞ്ച് മുതല്‍ എട്ടു മാസം വരെ അവധി അംഗീകരിക്കുകയും ചെയ്തതായാണ് കണ്ടെത്തിയത്. കൂടുതല്‍ കാലം അവധി ലഭിക്കാന്‍ തിയതി മാറ്റിയെടുക്കുന്നത് പതിവാണെന്ന പരാതിയെത്തുടര്‍ന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ അന്വേഷണം നടത്തിയത്.

      1990 മുതലുള്ള പ്രസവാവധികളാണ് പരിശോധിച്ചത്. ഇത്തരം പ്രസവാവധി അനുവദിച്ച പ്രധാനാധ്യാപകരും നടപടി നേരിടേണ്ടിവരും. അധ്യാപകരുടെ തെറ്റായ അപേക്ഷ കൃത്യമായി പരിശോധിക്കാതെ അവധി അനുവദിച്ച ഹെഡ്മാസ്റ്റര്‍മാരുടെ വിവരം ഡിഡിഇമാര്‍ സര്‍ക്കാരിനു നല്‍കി. ശമ്പളം, ഇന്‍ക്രിമെന്റ്, ഹയര്‍ ഗ്രേഡ്, പേ റിവിഷന്‍, പ്രമോഷന്‍ എന്നിവയില്‍ അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടച്ചു സര്‍വീസ് പുനഃക്രമീകരിക്കണമെന്നു ബന്ധപ്പെട്ട അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

      1990 മുതല്‍ പ്രസവാവധി എടുത്ത ഇത്തരം അധ്യാപകരുടെ വിശദവിവരങ്ങള്‍ എത്രയും പെട്ടെന്ന് ശേഖരിച്ച് വിദ്യാഭ്യാസ ഓഫിസര്‍മാരെ അറിയിക്കാനുള്ള നിര്‍ദേശം കേരളത്തിലെ മുഴുവന്‍ പ്രധാനാധ്യാപകര്‍ക്കും നല്‍കിക്കഴിഞ്ഞു. അടുത്ത മാസം 18നു മുൻപ് ക്രമക്കേടുകൾ തിരുത്തി ഡിഡിഇമാർക്ക് റിപ്പോർട്ട് നൽകണം. എല്ലാ ആനുകൂല്യങ്ങളോടെയുമാണ് പ്രസവാവധി അനുവദിക്കുന്നത്. സർവീസ് കാലമായി തന്നെയാണ് കണക്കാക്കുന്നതും. സ്ഥാനക്കയറ്റത്തിൽ അടക്കം ഈ അവധി ദിനങ്ങൾ ഉൾപ്പെടുത്തും.

      First published:
      )}