• HOME
  • »
  • NEWS
  • »
  • kerala
  • »
  • TEAK TREE AT KARUNAGAPPALLY TO BUILD A FLAGPOLE FOR A TEMPLE IN TAMIL NADU

കേരളത്തിലെ തേക്കുമരം കൊണ്ട് ക്ഷേത്രത്തിൽ കൊടിമരം വേണം എന്ന് തമിഴ്‌നാട്ടിൽ ദേവപ്രശ്‍നം

രാജപാളയം സ്വസ്ഥനാഥന്‍ പുത്തൂരിലെ മാരിയമ്മന്‍ കോവിലില്‍ കൊടിമരത്തിനായുള്ള മരത്തിനായി കഴിഞ്ഞ ഒരുമാസമായി ക്ഷേത്രഭാരവാഹികള്‍ തിരഞ്ഞ് നടന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊല്ലം;തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ കൊടിമരത്തിനായുള്ള തേക്കുമരം കരുനാഗപ്പള്ളിയില്‍. രാജപാളയം സ്വസ്ഥനാഥന്‍ പുത്തൂരിലെ മാരിയമ്മന്‍ കോവിലില്‍ കൊടിമരത്തിനായുള്ള മരത്തിനായി കഴിഞ്ഞ ഒരുമാസമായി ക്ഷേത്രഭാരവാഹികള്‍ തിരഞ്ഞ് നടന്നത്.

    മാരിയമ്മന്‍ കോവിലില്‍ നടന്ന ദേവപ്രശ്‌നത്തില്‍ കേരളത്തിലെ കരുനാഗപ്പള്ളി താലൂക്കില്‍ നിന്നുള്ള മരമായിരിക്കണം കൊടിമരത്തിനായി ഉപയോഗിക്കേണ്ടതെന്ന് കണ്ടതിനെ തുര്‍ന്നാണ് ക്ഷേത്രം ഭാരവാഹികള്‍ കേരളത്തിലെത്തിയത്.

    ഒടുവില്‍ മരാരിത്തോട്ടം കരയനാത്തില്‍ ഭാഗത്തെ അജിതഭവനം സുരേഷിന്റെ പുരയിടത്തില്‍ അനുയോജ്യമായ തേക്കുമരം കണ്ടെത്തിയത്. മരം നല്‍കാന്‍ വീട്ടുകാര്‍ സമ്മതിച്ചതോടെ താന്ത്രികവിധി പ്രകാരം നിലം തൊടാതെ മുറിച്ചിറക്കിയ മരം മാരാരിത്തോട്ടം ക്ഷേത്ര നടയിലെത്തിച്ച് ദീപാരാധനയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക് മിനിലോറിയില്‍ കൊണ്ടുപോയി.

    Also Read-വീടില്ലാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍ക്ക് മാന്യമായ രീതിയില്‍ സൗജന്യ ഭക്ഷണം നല്‍കി ഈ റെസ്റ്ററന്റ്

    ആറു പതിറ്റാണ്ട് പഴക്കമുള്ള തേക്ക് കല്ലേലിഭാഗം പട്ടശ്ശേരിയില്‍ രാജേഷും സംഘവുമാണ് നിലംതൊടാതെ മുറിച്ചിറക്കിയത്. 17 വടവും ആറ് കപ്പിയും ജെസിബിയും ഇതിനായി ഉപയോഗിച്ചത്. കൊടിമരമായി ഉയരുംവരെ ഭൂമിയില്‍ സ്പര്‍ശിക്കാന്‍ പാടില്ലെന്നാണ് താന്ത്രിക വിധി.

    ക്ഷേത്രം ഭാരവാഹികളായ കസമ്പീസ് വരന്‍, ശെല്‍വ മാടസ്വാമി, വെങ്കിടേശ്, മാരിയപ്പന്‍, പ്രമേഷ് കുമാര്‍, ശെല്‍വകുമാര്‍ എന്നിവരാണ് മരം രാജപാളയത്തേക്ക് കൊണ്ടുപോകാന്‍ നേതൃത്വം.
    Published by:Jayesh Krishnan
    First published:
    )}