വിവാഹത്തിന് വീട്ടുകാരുടെ എതിർപ്പ്: തൃശ്ശൂർ സ്വദേശികളായ യുവ ടെക്കികൾ ബംഗളൂരുവിൽ മരിച്ച നിലയിൽ

മൊബൈൽ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണത്തിൽ ബംഗളൂരുവിലെ വിവിധ ഹോട്ടലുകളിലും ക്ഷേത്രങ്ങളിലും ഇവര്‍ എത്തിയതായി തെളിഞ്ഞെങ്കിലും കണ്ടെത്താനായില്ല.

News18 Malayalam | news18
Updated: December 1, 2019, 11:06 AM IST
വിവാഹത്തിന് വീട്ടുകാരുടെ എതിർപ്പ്: തൃശ്ശൂർ സ്വദേശികളായ യുവ ടെക്കികൾ ബംഗളൂരുവിൽ മരിച്ച നിലയിൽ
അഭിജിത്ത്, ശ്രീലക്ഷ്മി
  • News18
  • Last Updated: December 1, 2019, 11:06 AM IST
  • Share this:
ബംഗളൂരു: മലയാളികളായ യുവ ടെക്കികൾ ബംഗളൂരുവിൽ മരിച്ച നിലയിൽ. തൃശ്ശൂർ സ്വദേശികളായ അഭിജിത് മോഹന്‍ (25), ശ്രീലക്ഷ്മി (21) എന്നിവരുടെ മൃതദേഹങ്ങളാണ് ഇവർ ജോലി ചെയ്യുന്ന ഇലക്‌ട്രോണിക് സിറ്റിക്ക് സമീപത്തായുള്ള വനമേഖലയിൽ നിന്ന് കണ്ടെത്തിയത്. തൂങ്ങിയ നിലയിലുള്ള മൃതദേഹങ്ങൾ അഴുകിത്തുടങ്ങി തല വേർപ്പെട്ട നിലയിലായിരുന്നു. വിവാഹ ബന്ധത്തിന് വീട്ടുകാർ എതിർത്തതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

Also Read-ഡൽഹിയിൽ 55 വയസുകാരി സ്വന്തം വീട്ടിൽ വച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ടു: യുവാവ് അറസ്റ്റിൽ

ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഐടി കമ്പനിയിലെ ജൂനിയർ സോഫ്റ്റ് വെയർ എഞ്ചിനിയർമാരായിരുന്നു അഭിജിതും ശ്രീലക്ഷ്മിയും. ഒക്ടോബർ 9 മുതൽ വീട്ടുകാർക്ക് ഇവരുമായി ബന്ധപ്പെടാനായിരുന്നില്ല. തുടർന്ന് ബന്ധുക്കൾ പരപ്പന അഗ്രഹാര പൊലീസിൽ പരാതി നൽകിയിരുന്നു.  പൊലീസ് ഇവർക്കായി അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും കണ്ടെത്താനായില്ല. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ ഇരുവരും ബംഗളൂരുവിൽ തന്നെയുണ്ടെന്ന് മനസിലായി. നവംബര്‍ 23 നാണ് ശ്രീലക്ഷ്മി അവസാനമായി വീട്ടുകാരുമായി സംസാരിക്കുന്നത്. ഇത് കഴിഞ്ഞ് ആറ് ദിവസങ്ങൾ പിന്നിടുമ്പോഴാണ് അഴുകിത്തുടങ്ങിയ നിലയിലുള്ള മൃതദേഹങ്ങൾ പൊലീസ് കണ്ടെത്തിയത്.

Also Read-ലോക എയ്ഡ്സ് ദിനത്തിൽ കേരളത്തിനൊരു സന്തോഷവാ‍ർത്ത; സംസ്ഥാനത്ത് എയ്ഡ്സ് രോഗികൾ കുറയുന്നു

ഒരു വർഷം മുമ്പാണ് അഭിജിത്തും ശ്രീലക്ഷ്മിയും ബംഗളൂരുവിലെ ഐടി കമ്പനിയിൽ ജോലിക്കായി എത്തിയത്. പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹത്തിന് വീട്ടുകാർ ശക്തമായി എതിർത്തു. ജാതിയുടെ പേരിലായിരുന്നു എതിർപ്പെന്നാണ് പൊലീസ് പറയുന്നത്. ശ്രീലക്ഷ്മിയുടെ ബന്ധുക്കളായിരുന്നു ശക്തമായി എതിർത്തത്. വീട്ടുകാരെ അനുനയിപ്പിക്കാൻ തങ്ങളെക്കൊണ്ടാവുന്ന വിധത്തിലൊക്കെ രണ്ടു പേരും ശ്രമിച്ചിരുന്നു. പരാജയപ്പെട്ടതോടെ തങ്ങൾ വിവാഹിതരാകാൻ പോകുന്നുവെന്ന് ഒക്ടോബർ ആദ്യ വാരത്തോടെ വീടുകളിൽ വിളിച്ചറിയിച്ചു. എന്നാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന ഭീഷണിയാണ് പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്നുണ്ടായത്. തുടർന്ന് ഇരുവരും വീട്ടിലേക്ക് വിളിക്കാതെ ആയി.

Also Read-തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

വൈകാതെ താമസിച്ചിരുന്ന സ്ഥലങ്ങൾ ഒഴിഞ്ഞ ഇവർ മൊബൈലും ഓഫ് ചെയ്തതോടെ വീട്ടുകാർ പരാതി നൽകി. മൊബൈൽ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണത്തിൽ ബംഗളൂരുവിലെ വിവിധ ഹോട്ടലുകളിലും ക്ഷേത്രങ്ങളിലും ഇവര്‍ എത്തിയതായി തെളിഞ്ഞെങ്കിലും കണ്ടെത്താനായില്ല. നവംബർ 29 ന് ചിന്ദാന മഡിവാള വനമേഖലയിൽ പശുക്കളെ മേയ്ക്കാനെത്തിയ ഒരാൾ മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് സമീപത്ത് നിന്ന് ലഭിച്ച ഐഡി കാർഡുകളിൽ നിന്ന് അഭിജിത്തും ശ്രീലക്ഷ്മിയുമാണിതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹങ്ങൾ അഴുകിയ നിലയിലായതിനാൽ പോസ്റ്റുമോർട്ടം നടപടികൾ അവിടെ വച്ച് തന്നെ പൂർ‌ത്തിയാക്കിയതായും പൊലീസ് അറിയിച്ചു.
First published: December 1, 2019, 10:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading